മമ്മൂട്ടി പിറക്കാതെ പോയ ചേട്ടനെന്ന് റഹ്മാന്‍

ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയും റഹ്മാനും ജ്യേഷ്ടാനുജന്മാരായി അഭിനയിച്ചിട്ടുണ്ട്. 1985 ലും 86 ലും മമ്മൂട്ടിയുണ്ടോ, അവിടെയൊക്കെ റഹ്മാനും ഉണ്ട് എന്ന് പ്രവണതയായിരുന്നു. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും മമ്മൂട്ടി തനിക്ക് ജ്യേഷ്ടസഹോദരന്‍ തന്നെയാണെന്ന് റഹ്മാന്‍ പറയുന്നു.
എനിക്ക് എന്റെ കൂടെ പിറന്ന ഒരു ചേട്ടനില്ല. മമ്മൂക്കയെ കൂടെ പിറന്ന ചേട്ടനായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹവും എന്നെ ഒരു അനുജനായി കാണുന്നു റഹ്മാന്‍ പറഞ്ഞു. 1984 ല്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിയൊഴുക്കുകള്‍. മോഹന്‍ലാലും മമ്മൂട്ടിയും സീമയയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് റഹ്മാന്‍ എത്തുന്നത്. മമ്മൂട്ടിയും റഹ്മാനും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ഈറന്‍ സന്ധ്യ. നായികയായി ശോഭനയും അഭിനയിച്ചു. ജേസി സംവിധാനം ചെയ്ത ചിത്രം 1985 ലാണ് റിലീസ് ചെയ്തത്.
മമ്മൂട്ടി, റഹ്മാന്‍ ശോഭന കൂട്ടുകെട്ടില്‍ അതേവര്‍ഷം ഇറങ്ങിയ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം. സാജനാണ് ചിത്രം സംവിധാനം ചെയ്തത്. 1985 ല്‍ മറ്റൊരു റഹ്മാന്‍ മമ്മൂട്ടി ചിത്രം കൂടെ പുറത്തിറങ്ങി. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സുഹാസിനിയാണ് നായികയായെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























