'അക്കാര്യം' ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവൻ കാത്തിരിക്കുന്നത്... ദിലീപിനെക്കുറിച്ച് നാദിർഷായുടെ തുറന്ന് പറച്ചിൽ...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ സമയത്ത് സുഹൃത്ത് എന്ന നിലയിൽ ദിലീപിനൊപ്പം എന്ന് പ്രഖ്യാപിച്ചയാൾ ആണ് നാദിർഷ. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും, നടനും സംവിധായകനുമായ നാദിർഷയും കേസിൽ സാക്ഷിയായിരുന്നു. ഇപ്പോഴിതാ കേസിനെ കുറിച്ചും ദിലീപിനെ കുറിച്ചും പ്രതികരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നാദിർഷായുടെ പ്രതികരണം. ദിലീപ് ഏറ്റവും കൂടുതൽ സന്തോഷവാനായിരിക്കുന്നത് എപ്പോഴായിരിക്കുമെന്ന ചോദ്യത്തിന് അവൻ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസം എന്നായിരുന്നു നാദിർഷ പ്രതികരിച്ചത്. നാദിർഷയുടെ വാക്കുകൾ ഇങ്ങനെ... 'ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്.
അവൻ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവൻ കാത്തിരിക്കുന്നത്.ആ ദിവസത്തിനുവേണ്ടി ,അവനു വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. നമ്മുക്ക് അറിയാലോ, ആളുകൾ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്. നൂറ്റിപ്പത്ത് ശതമാനം അവൻ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ. അത് ജനങ്ങളിലേക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബുമെല്ലാം കാത്തിരിക്കുന്നത്' എന്ന്, നാദിർഷ പറയുന്നു.
നടി കേസിൽ നിരവധി തവണ നാദിർഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിർഷാ തനിക്ക് പണം നൽകിയതായി കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ വച്ച് 25,000 രൂപ നൽകിയെന്നായിരുന്നു സുനി പോലീസിന് നൽകിയ മൊഴി.
https://www.facebook.com/Malayalivartha