ഹൗ ഓള്‍ഡ് ആര്‍യു മഞജു

മലയാളത്തിന്റെ പ്രിയതാരം മഞ്‌ജുവാര്യര്‍ രഞ്‌ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സിനിമയിലൂടെ തിരിച്ചു വരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ തന്റെ രണ്ടാമത്ത ചിത്രത്തിനായുള്ള കരാറിലും മഞ്‌ജു ഒപ്പിട്ടിരിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ഹൗ ഓള്‍ഡ് ആര്‍ യു എന്നാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്.
ബോബി-സഞ്‌ജയ് കൂട്ടുകെട്ടില്‍ പിറന്ന തിരക്കഥയ്‌ക്ക് റോഷന്‍ ആന്‍ഡ്രൂസ് ചലച്ചിത്രാവിഷ്‌കാരം നല്‍കുമ്പോള്‍ അത് ഒരു മികച്ച എന്റര്‍ടെയിനറാകും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ചിത്രത്തില്‍ നിരുപമ എന്ന കഥാപാത്രത്തിനാണ് മഞ്‌ജു ജീവന്‍ പകരുന്നത്.
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്ററുകള്‍ ഇതിനകം തന്നെ പുറത്തിറങ്ങി കഴിഞ്ഞു. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നീണ്ട ഇടവേളയ്‌ക്കു ശേഷം മഞ്‌ജുവാര്യര്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. ഇതിനെല്ലാം വിരാമമിട്ട് രഞ്‌ജിത്തിന്റെ ചിത്രത്തിലൂടെ മോഹന്‍ ലാലിന്റെ നായികയായി താന്‍ തിരിച്ചുവരുന്ന വിവരം മഞ്‌ജു തന്നെ പുറത്തുവിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha