ഓര്‍മ്മയിലെന്നും... കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്ന് എട്ട് വയസ്.... പിറന്ന മണ്ണിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച മണിക്കായി ചാലക്കുടിയില്‍ ഇന്ന് വിവിധ പരിപാടികള്‍

ഓര്‍മ്മയിലെന്നും... കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്ന് എട്ട് വയസ്.... പിറന്ന മണ്ണിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച മണിക്കായി ചാലക്കുടിയില്‍ ഇന്ന് വിവിധ പരിപാടികള്‍
2016 മാര്‍ച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടന്‍ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകന്‍ മണി കടന്നുപോയത്. കഴിക്കാന്‍ അന്നവും ഉടുതുണിക്ക് മറുതുണിയുമില്ലാത്ത കാലം പിന്നിട്ടായിരുന്നു മിമിക്രയിലൂടെയും നാടന്‍ പാട്ടുകളിലൂടെയും നാടിന് പരിചിതനായത്. പിന്നീട് സിനിമയിലേക്കെത്തിയത്.
അഭ്രപാളിയിലെ മലയാളഹാസ്യത്തിന് പുതിയ രൂപവും ഭാവവും മണിയുടേതായി രൂപപ്പെടുത്തി. നായകനും പ്രതിനായകനും ഹാസ്യതാരവുമായി ഇരുപതാണ്ട് കാലം ദക്ഷിണേന്ത്യന്‍ സിനിമയിലെ മാറ്റിനിറുത്താകാത്ത ഘടകമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും സജീവമായിരുന്നു മണി.
സ്റ്റേജ് ഷോയിലും മണിയുടെ കലാസംഘം വമ്പന്‍ ഹിറ്റായിരുന്നു.ഒരാള്‍ മാത്രം അഭിനിയിച്ച സിനിമ, ദരിദ്ര കുടുംബത്തിലെ കാഴ്ചയില്ലാത്ത നായകന്‍... അങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍. കരള്‍ രോഗത്തെ പോലും അവഗണിച്ചായിരുന്നു പലപ്പോഴും മണിയുടെ ജീവിതം, അതിനു നല്‍കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. ചേനത്തുനാട്ടിലെ മണിക്കൂടാരത്തിന്റെ തെല്ല് തെക്കെപുറത്ത് വിശ്രമത്തിലാഴ്ന്ന മണിയുടെ സ്മരണകള്‍ അയവിറക്കാന്‍ ഇന്ന് ആയിരങ്ങളെത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha