സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ വ്‌ളോഗര്‍മാര്‍ ഒഴിവാക്കണം...റിവ്യൂ ബോംബിങ് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി
സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ വ്‌ളോഗര്‍മാര്‍ ഒഴിവാക്കണം...റിവ്യൂ ബോംബിങ് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍.
പ്രതിഫലത്തിന് വേണ്ടി സമൂഹമാധ്യമത്തില്‍ റിവ്യൂ നടത്തുന്നവരാണ് പലരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പണം നല്‍കാനായി തയ്യാറാകാത്തവര്‍ക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടാകുന്നുണ്ട്, എന്നാല്‍ ഇതില്‍ കേസെടുക്കാനായി നിലവില്‍ പരിമിതിയുണ്ട്, ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, ബ്ലാക്ക് മെയിലിങ് തുടങ്ങിയവയുടെ പരിധിയില്‍ വരാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ട്. പരാതി നല്‍കാനായി സൈബര്‍ സെല്ലില്‍ പ്രത്യേക പോര്‍ട്ടല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്..
നടന്‍മാര്‍, സിനിമയ്ക്ക് പിന്നിലുള്ളവര്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, അപമാനിക്കുന്ന ഭാഷ, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്നിവ തടയുകയും വേണം. സിനിമയെ വലിച്ചുകീറുന്നതിന് പകരം ക്രിയാത്മക വിമര്‍ശനം നടത്തണം. നിയമ-ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കണമെന്നും, പ്രഫഷണലിസമുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്്. അതേസമയം, നെഗറ്റീവ് കമന്റുകളുണ്ടായിട്ടും ഈയിടെ ചില പുതിയ സിനിമകള്‍ വിജയിച്ചതായി അറിഞ്ഞെന്നും കോടതി .
https://www.facebook.com/Malayalivartha