രഞ്ജിത്തിന്റെ മഞ്ജുവാര്യര്‍ ചിത്രത്തിനായി പിടിവലി

രഞ്ജിത്തിന്റെ മഞ്ജുവാര്യര്‍ ചിത്രത്തിനായി ആന്റണി പെരുമ്പാവൂരും സെവന്‍ ആട്‌സും പിടിവലി. രഞ്ജിത്ത് നിര്‍മിച്ച ബാവൂട്ടിയുടെ നാമത്തില്‍ സെവന്‍ ആട്‌സാണ് വിതരണം ചെയ്തത്. ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ചിത്രത്തിന്റെ വിതരണം സെവന്‍ ആട്‌സിന് നല്‍കേണ്ടതാണ്. എന്നാല്‍ മാത്തുക്കുട്ടി ഓഗസ്റ്റ് സിനിമ തന്നെ റിലീസ് ചെയ്തു. അതിനാല്‍ മഞ്ജുവാര്യര്‍-മോഹന്‍ലാല്‍ ചിത്രം തങ്ങള്‍ക്ക് വേണമെന്ന് സെവന്‍ ആട്‌സ് മോഹന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാനൊക്കില്ലെന്ന നിലപാടിലാണ് ആന്റണി പെരുമ്പാവൂര്‍.
ആന്റണിപെരുമ്പാവൂരിന് വേണ്ടി ഒരുക്കുന്ന ചിത്രത്തിനു ശേഷം മറ്റൊരു ചിത്രം സെവന്‍ ആട്‌സിനു വേണ്ടി ഒരുക്കാമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും അതിന്റെ താര നിര്‍ണയം സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. വലിയ താരനിരയുള്ള ചിത്രമാണ് സെവന്‍ ആട്‌സ് പ്രതീക്ഷിക്കുന്നത്. ആന്റണിയുടെ ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം തങ്ങളുടെ ചിത്രം പൂര്‍ത്തിയാക്കണമെന്ന് സെവന്‍ ആട്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ റിലീസിംഗ് തിയതി പ്രഖ്യാപിച്ച് തിയറ്ററുകള്‍ പ്രഖ്യാപിച്ചതിനാല്‍ അത് നടക്കില്ലെന്ന് ആന്റണി കട്ടായം പറഞ്ഞു.
ഇതോടെ ഏത് ചിത്രം സെവന്‍ ആട്‌സിന് ലഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha