സമൂഹമാധ്യമങ്ങളിൽ കത്തിക്കയറി ഹേമ കമ്മിറ്റി റിപ്പോർട്ട്...

സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. പവർ ഗ്രൂപ്പിൽ പെട്ട 15 നടന്മാർ ആരാണ്.? നടിമാരുടെ മുറികളിൽ നട്ടപ്പാതിരയ്ക്ക് തട്ടിവിളിക്കുന്ന നടന്മാർ ആരൊക്കെയാണ്.? നടിമാർക്ക് ലൈംഗിക ചിത്ര അവയവങ്ങൾ അയച്ചു കൊടുക്കുന്ന നടന്മാർ ആരൊക്കെയാണ്..? അങ്ങനെ പോകുന്നു ചോദ്യങ്ങൾ.... വലിയ വെല്ലുവിളികളും പോർ വിളികളും ഒക്കെയാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ചേരിതിരിഞ്ഞാണ് നടന്മാരുടെ ഫാൻസ് അസോസിയേഷനുകൾ സോഷ്യൽ മീഡിയയിൽ കവചം തീർക്കുന്നത്. കൂടാതെ വളരെ വിചിത്രമായ തിയറികളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്..
ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനു മുമ്പ് നടന്‍ മോഹന്‍ലാലിനെ അമൃത ആശുപത്രിയിൽ കടുത്ത പനിയും, ശ്വാസതടസ്സവും ബാധിച്ച് പ്രവേശിപ്പിച്ചിരുന്നു. പിന്നീട് താരത്തിന് മ്യാൽജിയ എന്ന രോഗാവസ്ഥയാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പുറത്ത് വന്നു. കടുത്ത സ്ട്രെസ്സിന്റെ ഭാഗമായാണ് മ്യാൽജിയ എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. മോഹൻലാലിൻറെ സ്ട്രെസ്സിന് പിന്നിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ആണ്... ഇതാണ് രോഗം ഉണ്ടാക്കിയത് എന്ന തിയറിയാണ് സോഷ്യൽ മീഡിയ പ്രചരിക്കുന്നത്.
ഇതോടെ ലാൽ ഫാൻസും കളത്തിൽ ഇറങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി മമ്മൂട്ടിയെ കാണാനില്ല എന്ന പ്രചരണവും കൊമ്പ് പിടിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ. മുൻനിര നടന്മാർ ആരും തന്നെ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല. മഞ്ജുവിന്റെ മുന്നിലെത്തിയ മാധ്യമങ്ങളോട് മഞ്ജുവും മൗനം തുടർന്നു. ഡബ്ലിയു സിസിയെ തേച്ചത് മഞ്ജുവാര്യർ ആണെന്ന വാക്വാദങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ ശക്തമായിത്തന്നെ ഉയരുകയാണ്.
ചലച്ചിത്രമേഖലയിലെ വനിതകളുടെ പ്രശ്നങ്ങളെപ്പറ്റി ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി വച്ചത് ഇന്ത്യയിൽ തന്നെ ആദ്യമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സിനിമക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ല. മാന്യമായ തൊഴിലവസരം ഉണ്ടാക്കാൻ സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെ മുൻകെെയെടുക്കണം,
ലോബിയിംഗിന്‍റെ ഭാഗമായി കഴിവുളള നടീ നടന്‍മാരെ ഒറ്റപ്പെടുത്തുകയോ അവരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടാവരുത്. ആശയപരമായ അഭിപ്രായഭിന്നതകള്‍ സിനിമയെ ശക്തിപെടുത്താന്‍ വേണ്ടിയുളളതാവണം. ആരേയും ഫീല്‍ഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ സിനിമക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കരുത്.കഴിവും, സര്‍ഗ്ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവര്‍ത്തനത്തിന്‍റെയും മാനദണ്ഡം.
ഗ്രൂപ്പുകളോ,കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. സിനിമക്കുളളിലെ ചൂഷണം അത് ലൈംഗികമായ ചൂഷണമാണെങ്കിലും, സാമ്പത്തികമായതാണെങ്കിലും മാനസികമായ ചൂഷണമാണെങ്കിലും ചൂഷകർക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാര്‍. ഇരക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്ര എന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എത്ര ഉന്നതനാണെങ്കിലും അവർക്കെതിരെ പരാതിയുമായി വന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ജനങ്ങൾക്ക് അദ്ദേഹം നൽകിയത്. ഹേമകമിറ്റി റിപ്പോർട്ടിന് സർക്കാരിന് ഒരു കടമയുണ്ട് എന്നാൽ നമ്മുടെ മനസ്സാക്ഷി ഇവിടെ പോയി എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചോദിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താരംസംഘടനയായ 'അമ്മ'യ്‌ക്കെതിരേ നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍ രംഗത്ത് വന്നിരുന്നു. സിനിമയിലെ പതിനഞ്ചംഗ സംഘം പ്രത്യേക അജണ്ടവച്ച്, മാഫിയയെപ്പോലെ തിലകനോട് പെരുമാറുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു. തിലകന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തോടു ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ് ഒരു പ്രധാന നടന്‍ തന്നെ വിളിച്ചുവെന്നും പിന്നീട് മോശമായി പെരുമാറിയെന്നും സോണിയ ആരോപിച്ചു. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളില്‍നിന്ന് ഉദ്ദേശ്യം വേറെയാണെന്നു മനസ്സിലായി. പക്ഷെ നടന്റെ പേര് സമയം വരുമ്പോൾ പറയാമെന്ന് മാത്രമേ സോണിയ പ്രതികരിച്ചുള്ളു.
കൂടാതെ സംവിധായകന് വേണ്ടി അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു, ഒറ്റ വാക്കിൽ നോ പറഞ്ഞ് ആ സിനിമ ഒഴിവാക്കിയാതായി ഒരു ചാനൽ ചർച്ചയ്ക്കിടെ ഗായത്രി വർഷയും പ്രതികരിച്ചിരുന്നു. പവർ ഗ്രൂപ്പിലെ പതിനഞ്ചാംഗ സംഘം ആരൊക്കെയാണെന്ന് ഇനിയെങ്കിലും പുറത്ത് വന്നേ പറ്റൂ. ഇതുകൊണ്ടൊക്കെ തന്നെയാണ് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള പ്രമുഖർ സംശയമുനമ്പിൽ നിൽക്കുന്നത്. ചില നടന്മാരെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ അവരൊക്കെ വിദേശ യാത്രകളിലാണ് ഹേമ കമ്മിറ്റി ഉണ്ടാക്കിയ പുകില് ചില്ലറയൊന്നുമല്ല. ഫാൻസ് ക്ലബുകൾ പരസ്പ്പരം താങ്കളുടെ സൂപ്പർസ്റ്റാറിനും മെഗാസ്സറിനും വേണ്ടി ശക്താമായ കവചം തീർക്കുമ്പോൾ പുതുമുഖ നടന്മാരും മലയാളം സിനിമ അടക്കി ഭരിക്കുന്നവരും ഒക്കെ തങ്ങളുടെ ഭാഗം ഭദ്രമാക്കാനുള്ള നെട്ടോട്ടത്തിലാണ്.
https://www.facebook.com/Malayalivartha