കോംപ്രമൈസ്, അഡ്ജസറ്റ്‌മെന്റ്... മലയാള സിനിമയിലെ ചൂഷണങ്ങൾ വെളിപ്പെടുത്തി നടി

കോംപ്രമൈസ്, അഡ്ജസറ്റ്‌മെന്റ്- മലയാള സിനിമയിലെ നടിമാര്‍ക്ക് ഏറ്റവും പരിചിതമായ രണ്ടു വാക്കുകളാണിത്. നടനോ, സംവിധായകനോ, നിര്‍മ്മാതാവോ, പ്രൊഡക്ഷന്‍ കണ്‍ട്രോളറോ-ആരില്‍ നിന്നു വേണമെങ്കിലും കിടപ്പറ പങ്കിടാനുള്ള ക്ഷണം ഉണ്ടാകാം. കോംപ്രമൈസിനോ അഡ്ജസ്റ്റ്‌മെന്റിനോ വഴങ്ങിയാല്‍ മാത്രമേ, സിനിമയില്‍ ഉന്നതനിലയില്‍ എത്താനാകു എന്നാണ് പൊതുവായ ഉപദേശമെന്ന് ഒരു നടി പങ്കിട്ടതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതുമുഖ നടിമാരെ വരുതിക്ക് വരുത്താന്‍ ആദ്യമേ തന്നെ ഈ സന്ദേശം വ്യവസായത്തില്‍ ഉള്ളവര്‍ എത്തിക്കും. എന്നാല്‍, ചൂഷണത്തിന് വിധേയരാകുന്നവര്‍ അതെല്ലാം അതീവരഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. ഇപ്പോഴിതാ സിനിമാമേഖലയിലെ ചൂഷണങ്ങളെ അടിവരയിട്ട് പറയുകയാണ് നിരവധി ചിത്രങ്ങളിൽ വേഷമിട്ട ജുബിത എന്ന കലാകാരി.
ഒരു മാധ്യമത്തോട് ആണ് വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. താൻ സ്ക്രിപ്റ്റുകൾ എഴുതി സൂക്ഷിക്കാറുമുണ്ട്. മമ്മൂട്ടിയുടെ സിസ്റ്ററിന്റെ മകൻറെ ഒരു മൂവി 2018ൽ നടക്കുമ്പോൾ അതിൽ ബിജുക്കുട്ടൻ ചേട്ടൻറെ കൂടെ ഭാര്യയായി പൊന്നു എന്ന വേഷം ചെയ്തിരുന്നു. തന്റെ സ്ക്രിപ്റ്റ് കണ്ട അസ്സോസിയേറ്റ് ഇത് സിനിമയാക്കാമെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ അത് സിനിമയാകണമെങ്കിൽ ആവശ്യപ്പെട്ടത് തന്റെ ശരീരം. അപ്പോൾ തന്നെ താൻ പറഞ്ഞു. നോ....
പിന്നീട് 'അമ്മ സംഘടനയിൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു അഡ്ജസ്റ്റ് മെൻറ് ഉണ്ടെങ്കിൽ അമ്മയിൽ കയറാം, ഒന്നരലക്ഷം രൂപ ഒന്നും വേണ്ട. അല്ലെങ്കിൽ കാശ് കൊടുത്ത് കയറേണ്ടി വരുമെന്ന് പറഞ്ഞു. 2018ൽ ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായി. സിനിമയുടെ അവസാന പേര് ഇടവേള ബാബു അല്ലല്ലോ എന്ന് എന്ന് പറഞ്ഞായിരുന്നു ഞാൻ ദേഷ്യപ്പെട്ടത്. കാറ്റും മഴയും സിനിമയുടെ ഡയറക്ടർ ഹരിഹരൻ സാർ തനിക്ക് നല്ലൊരു വേഷം സിനിമയിൽ തന്നിരുന്നു.
അതിന്റെ ഷൂട്ടിനിടെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് തന്നെ ഫോൺ ചെയ്തു... മഹാറാണിയുടെ ഓപ്പോസിറ്റുള്ള ലോഡ്ജിലേയ്ക് എത്താൻ ആവശ്യപ്പെട്ടു. ആർക്കായാലും മനസിലാകും ലോഡ്ജിലേയ്ക്ക് വരൻ ആവശ്യപ്പെട്ടുന്നത് എന്തിനാണെന്ന്... നീ വന്നില്ലെങ്കിൽ നിന്റെ സീൻ കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. താൻ ഒരുപാട് ആഗ്രഹിച്ച് കിടത്തിയ വേഷമായിരുന്നു. നിന്ന നിൽപ്പിൽ ഭൂമിക്കടിയിലേയ്ക്ക് പോകും പോലെ തോന്നിപോയി...
നാട്ടറിവ് സിനിമയിൽ ഷാജു കുടിയാന്റെ കൂടെ വേഷം ചെയ്തു. പുള്ളിക്കാരനും നല്ലതല്ലാത്ത രീതിയിൽ സംസാരിച്ചു. തന്റെ ഒരു സ്ക്രിപ്റ്റ് ൽ മാമുക്കോയയും ഉണ്ട്. പക്ഷെ മാമുക്കോയയും ഒരു മകളോട് പറയാൻ കഴിയുന്ന കാര്യമല്ല തന്നോട് പറഞ്ഞത്. അവിടെവച്ച് അത് സ്റ്റോപ്പ് ചെയ്തു. പിന്നീട് സുധീഷ്... അവർക്ക് ഞാൻ അവരുടെ കൂടെ ടൂർ പോകുമ്പോലെ വണ്ടിയിൽ കേറി പോണം. ഞാൻ കോൾ ചെയ്തിട്ടുണ്ട് എന്നെ ഇങ്ങോട്ടും കോള് ചെയ്തിട്ടുണ്ട്... നമ്മൾ കുട്ടിക്കാലം മുതൽ സിനിമ കാണുമ്പോൾ ഒരു ആരാധന മനസ്സിൽ ഉള്ളതുകൊണ്ടാണ് സംസാരിക്കുന്നത്. തെറ്റായ രീതിയിൽ വരുമ്പോൾ നമ്മൾ അവിടെ നിർത്തുവാണ്.
ഇത്തരത്തിൽ ഒരു പ്രശ്നം വരുമ്പോൾ തുടക്കത്തിൽ തന്നെ നോ പറയാനുള്ള കഴിവ് വേണം. അല്ലാതെ വലിയൊരു നടി ആയതിനു ശേഷം തനിക്ക് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായി എന്ന് പറയുന്നതിൽ അർഥമില്ല. അത്തരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത കൊണ്ടാണ് കഴിവുണ്ടായിട്ടും പല ജൂനിയർ നടിമാർക്കും അവസരങ്ങൾ നിഷേധിക്കപ്പെടുന്നത്. എത്രപേർ ഇതുപോലെ പറയാൻ ധൈര്യപ്പെടുന്നുണ്ട് അതുകൊണ്ടാണ് എന്നെപ്പോലുള്ളവർ ആർട്ടിസ്റ്റുകൾ ഇതുവരെ ഒരു സിനിമയിൽ പോലും മര്യാദയ്ക്ക് വരാൻ പറ്റാത്തത്. കാരണമെന്താ?
ഞാൻ ഒരു പെൺകുട്ടി ആയിപ്പോയി. വളരെ ആഗ്രഹത്തോടെയാണ് താൻ സിനിമ മേഖലയിലേക്ക് വന്നത് പക്ഷെ മോശം അനുഭവങ്ങൾ നേരിട്ടതോടെ മുന്നോട്ടുപോകാൻ കഴിയാതെ ഇപ്പോൾ കോഴിക്കോട് പായസം വിറ്റാണ് ഉപജീവനം നടത്തുന്നത്.
https://www.facebook.com/Malayalivartha