റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും; അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്... പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി നടി ഉഷ ഹസീന...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി സിനിമ സീരിയൽ നടി ഉഷ ഹസീന. ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയതിനെ തുടർന്ന് ഉണ്ടായ ദുരനുഭവവും നടി വെളിപ്പെടുത്തി. ആ സംവിധായകൻ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്റെ സെറ്റിൽ അഭിനയിക്കാൻ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും. പിന്നീട് പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. ഞാൻ എന്റെ അച്ഛനൊപ്പമാണ് പോയത്.
ഞാനന്ന് തന്നെ പ്രതികരിക്കുകയാണ് ചെയ്തത്. പിന്നെ സെറ്റിൽ വരുമ്പോൾ നമ്മളോട് വളരെ മോശമായി പെരുമാറും. നമ്മളെ ഇൻസൾട്ട് ചെയ്യും. നന്നായിട്ട് അഭിനയിച്ചാലും മോശമാണെന്ന് പറയും. ഒരിക്കൽ അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാർത്തയായിരുന്നു.
മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരിൽ അവരുടെ ഒരു ബാൻ നേരിടേണ്ടി വന്നിട്ടുണ്ട്. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോൾ അറിയില്ല, അവർ മുൻകൂട്ടി തീരുമാനിച്ചിട്ടാണ്, കുറേപേർ ചേർന്നാണ് ഇത് ചെയ്യുന്നതെന്ന് അന്നറിയില്ല. ഇപ്പോൾ മനസ്സിലാകുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കും കുറേക്കാലം സിനിമയൊന്നും ഇല്ലാതെ ഇരുന്നത്- നടി പറഞ്ഞു.
https://www.facebook.com/Malayalivartha