നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്; 5 കോടി നഷ്ടപരിഹാരം....

മലയാളത്തിൽ ഫൗണ്ട് ഫൂട്ടേജ് ചിത്രീകരണ രീതി അവലംബിച്ച് ഒരുക്കി മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'ഫൂട്ടേജ് ചിത്രം ഇന്ന് റിലീസ് ആകാൻ ഇരിക്കെ, നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ചു നടി ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫുട്ടെജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. നടി മഞ്ജുവാര്യർ 5 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫൂട്ടെജ് സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു.
ഷൂട്ടിംങ്ങിനിടെ ശീതളിനു പരിക്കേറ്റിട്ടും ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ പറയുന്നു. സ്റ്റാൻഡ് ചിത്രീകരണത്തിനിടെ പരിക്കേറ്റുവെന്നാണ് അഭിഭാഷകൻ പറയുന്നത്. നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി പറഞ്ഞിട്ടും വാക്ക് പാലിച്ചില്ലെന്നും പറയുന്നു. സാധാരണയായി ഹൊറർ സിനിമകൾക്കും ട്രാവൽ അഡ്വെഞ്ചർ ജോണറിലുള്ള കഥകൾക്കും ഫൗണ്ട് ഫൂട്ടേജ് രീതി അവലംബിക്കാറുണ്ട്. സിനിമക്കുള്ളിലെ കഥാപാത്രങ്ങൾ അവരുടെ ക്യാമറയിൽ ചിത്രീകരിച്ചതോ ലൈവ് ഫീഡിലുള്ള ദൃശ്യങ്ങളോ ഉപയോഗപ്പെടുത്തും പോലെ കഥ പറയുന്ന ഒരു രീതിയാണിത്.
https://www.facebook.com/Malayalivartha