എല്ലാവരും മഞ്‌ജുവാര്യര്‍ക്ക് പിന്നാലെ

സിനിമയില്‍ വീണ്ടും സജീവമാകുന്ന മഞ്‌ജുവാര്യര്‍ക്ക് പിന്നാലെ സൂപ്പര്‍ താരങ്ങളും വലിയ നിര്‍മാതാക്കളും. മോഹന്‍ലാല്‍-രഞ്‌ജിത്ത് ടിമിന്റെ ചിത്രത്തിനു പിന്നാലെയാണ് ഒരു ഡസനോളം ചിത്രങ്ങള്‍ മഞ്‌ജുവിനെ തേടി എത്തിയിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്‌ജുവാണ് പ്രധാന കഥാപാത്രം. രഞ്‌ജിത്തിന്റെ ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു. സുരേഷ് ഗോപി നായകനാകുന്ന മറ്റൊരു ചിത്രത്തിലും മഞ്‌ജു നായികയാണ്.
ഇതിനൊക്കെ പുറമേ പരസ്യചിത്രങ്ങളും മഞ്‌ജുവിനെ തേടിയെത്തുന്നു. കല്യാണ്‍ ജൂവിലേഴ്‌സിന്റെ രണ്ടാമത്തെ പരസ്യവും ചിത്രീകരിച്ചു. ഇതിനു പുറമേ നിരവധി ബ്രാന്‍ഡുകളും മഞ്‌ജുവുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. പരസ്യചിത്രങ്ങള്‍ക്ക് ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്. മഞ്‌ജുവിന്റെ താരമൂല്യത്തിനനുസരിച്ച് സാറ്റലൈറ്റ് അവകാശം കൂടുന്നതിനാല്‍ സിനിമാ പ്രതിഫലവും താമസിക്കാതെ കൂട്ടും. ഇപ്പോള്‍ ഒരു കോടിക്ക് മുകളിലാണ് പ്രതിഫലം. മലയാളത്തില്‍ ഒരു നായിക വാങ്ങുന്ന ഏറ്റവും വലിയ തുകയാണിത്. കാവ്യാമാധവന്‍ 30 ലക്ഷം മീരാ ജാസ്‌മിന്‍ 35 ലക്ഷം ഭാവന 15 ലക്ഷം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രതിഫലം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha