മഞ്‌ജുവിന്റെ തിരിച്ചു വരവ് കൊഴുപ്പിക്കാന്‍ മമ്മൂക്കയും? ;രഞ്‌ജിത്ത്-മോഹന്‍ലാല്‍ ചിത്രത്തില്‍ മമ്മൂട്ടിയും

മോഹന്‍ലാലും മഞ്‌ജുവാര്യരും പൃഥ്വിരാജും അഭിനയിക്കുന്ന രഞ്‌ജിത്ത് ചിത്രത്തില്‍ മമ്മൂട്ടിയെയും അഭിനയിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ചെറുതും പ്രാധാന്യവുമുള്ള വേഷമാണ് മമ്മൂട്ടി ചെയ്യുക. ഇതുസംബന്ധിച്ച് രഞ്‌ജിത്ത് മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. പൃഥ്വിരാജ് അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്‍രെ ലൊക്കേഷനിലെത്തി കഴിഞ്ഞ ദിവസമാണ് ആന്റണി പെരുമ്പാവൂര്‍ അഡ്വാന്‍സ് നല്‍കിയത്. മോഹന്‍ലാലിനൊപ്പം നിരവധി പ്രൊജക്‌ടുകള്‍ പൃഥ്വിരാജിനെ വെച്ച് പലരും ആലോചിച്ചിരുന്നെങ്കിലും അതൊന്നും നടന്നില്ല.
മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം മഞ്‌ജുവാര്യരും പൃഥ്വിരാജും എത്തുമ്പോള്‍ അത് അത്യപൂര്‍വ കാഴ്‌ചയാകും. രഞ്‌ജിത്തിന്റെ ആഖ്യാനശൈലിയും കൊമേഴ്‌സ്യല്‍ ചിത്രങ്ങളൊരുക്കിയ അനുഭവസമ്പത്തുമാണ് ചിത്രത്തിന്റെ മുതല്‍ക്കൂട്ട്. മഞ്‌ജുവാര്യര്‍ക്കൊപ്പം മമ്മൂട്ടി ഇതുവരെ അഭിനയിച്ചിട്ടില്ല. അത് ഈ ചിത്രത്തിലൂടെ സാധ്യമാകുമെന്ന് കരുതുന്നു. ഡിസംബറില്‍ കേരളത്തിലും മൈസൂരിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നാല്‍പ്പത് ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്.
തമിഴിലും ഹിന്ദിയിലും തിളങ്ങിയ പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് കാണാന്‍ ആരാധകര്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് രഞ്‌ജിത്ത് തിരക്കഥ ഒരുക്കുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന ദൃശ്യം പൂര്‍ത്തിയായ ശേഷമായിരിക്കും മോഹന്‍ലാല്‍ രഞ്‌ജിത്ത് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയറ്ററിലെത്തും.
https://www.facebook.com/Malayalivartha