Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിൽ തിരിമറി കാണിച്ചു: ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു...ബാലയ്‌ക്കെതിരെ അമൃത സുരേഷ്

20 FEBRUARY 2025 03:02 PM IST
മലയാളി വാര്‍ത്ത

നടന്‍ ബാലയ്‌ക്കെതിരെ ഗായികയും ആദ്യ ഭാര്യയുമായിരുന്ന അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു,

ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നല്‍കിയത്. എന്നാൽ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ബാലയുടെ പ്രതികരണം. നേരത്തെ സോഷ്യല്‍ മീഡിയയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളായിരുന്നു.

എന്നാൽ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ബാലയുടെ പ്രതികരണം. 'നിങ്ങള്‍ വിളിക്കുമ്പോഴാണ് ഞാനിത് കേള്‍ക്കുന്നത്. എന്താ സംഭവമെന്നത് എനിക്ക് അന്വേഷിക്കണം. കുറേ കേസുകള്‍ പിന്നെയും വന്നുവെന്ന് ഞാന്‍ അറിഞ്ഞു. ഇപ്പോള്‍ ഞാന്‍ മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുകയാണ്. വളരെ മനോഹരമായി ഭാര്യയ്ക്കൊപ്പം ഞാന്‍ ജീവിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല.

മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ഈ വിഷയത്തെ കുറിച്ച് അറിയുന്നത്. ആദ്യം മുതല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ ഈ വിഷയത്തില്‍ എനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നുമാണ്,' ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെ ബാല വ്യക്തമാക്കുന്നത്. 2010 ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്നാല് വര്‍ഷത്തിനുള്ളില്‍ ബന്ധം അവസാനിപ്പിച്ചു. ശേഷം അമൃത മകള്‍ക്കൊപ്പം മാറി താമസിക്കുകയായിരുന്നു. പിന്നീട് 2019 ലാണ് ഇരുവരും നിയമപരമായി വിവാഹമോചിതരാവുന്നത്.

മകളുടെ പേരില്‍ രണ്ടാളും അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് കരാര്‍ വെക്കുകയും കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു. എന്നാല്‍ പലപ്പോഴും മകളുടെ പേരിൽ വാക്കുതർക്കവുമായി ഇരുവരും രംഗത്ത് വരാറുണ്ട്. അങ്ങനെയാണ് വീണ്ടും അമൃത വന്നിരിക്കുന്നത്. അമൃത മുൻഭർത്താവിനെതിരെ ഉന്നയിച്ച പുതിയ ആരോപണം ഇങ്ങനെയാണ്... 'കേസുമായി ബന്ധപ്പെട്ട് ബാലയുടെ ഭാഗത്തു നിന്നും കുറച്ച് രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആ രേഖകള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഞങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒരു രേഖ മുഴുവനും വേറെയായി കണ്ടു.

അതിലുള്ള എന്റെ ഒപ്പിനും മാറ്റമുണ്ട്. ആ രേഖയില്‍ പറയുന്നത് മോളുടെ പേരിലുള്ള ഇന്‍ഷുറന്‍സിനെ കുറിച്ചായിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നാണ് ആ രേഖയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഭാഗം മിസ്സിങ് ആണെന്നാണ് പരിശോധിച്ചപ്പോള്‍ മനസിലായത്. അതായത് ആ പേജ് മുഴുവന്‍ കൃത്രിമത്വം കാണിച്ചിരിക്കുകയാണ്.

അതിലൊരു സംശയം തോന്നി ബാങ്കില്‍ വിളിച്ചപ്പോഴാണ് ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്യുകയും അക്കൗണ്ടിലെ പണം പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്‌തെന്ന് അറിയുന്നത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കേസുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. മാത്രമല്ല മകളുടെ പേരില്‍ ബാല കൊടുക്കാമെന്ന് ഏറ്റ തുക എത്രയാണെന്നും ഗായിക വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹമോചന കരാര്‍ പ്രകാരം 15 ലക്ഷം രൂപ മകളുടെ പേരില്‍ ഇടും എന്നാണ് പറഞ്ഞിരുന്നത്.

അതില്‍ കൂടുതല്‍ പണമോ സ്വത്തോ ഒന്നും വാങ്ങിയിട്ടില്ലെന്നും മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ എഫ്ഡിയും ഒരു ലക്ഷം രൂപ വീതം ഏഴ് വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സുമാണുള്ളതെന്നും,' അമൃത വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ബാല നാലാം തവണയും വിവാഹിതനാവുന്നത്. മാമൻ്റെ മകളായ കോകിലയാണ് നടൻ്റെ ഭാര്യ. വിവാഹത്തിന് ശേഷം ഇരുവരും കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് താമസം മാറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (6 minutes ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (13 minutes ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (1 hour ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (2 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (2 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (2 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (2 hours ago)

CHANDRAYAN 3 എങ്ങനെ ഇത് സംഭവിച്ചു  (2 hours ago)

PM MODI മോദിയുടെ അടുത്ത ലക്ഷ്യം മമത  (2 hours ago)

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരു  (3 hours ago)

അനന്തപുരിയെ വികസിപ്പിക്കും; ബിജെപി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുമെന്ന് ബിജെപി സ്ഥാനാർഥി കരമന അജിത്ത്  (3 hours ago)

വീട്ടിൽ കിടന്നുറങ്ങാൻ ഭയം: നിന്നെ കൊന്നുകളഞ്ഞാലും അക്കൂട്ടർ കൊന്നതാണെന്നേ നാട്ടുകാർ പറയൂ… അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി...  (3 hours ago)

വാസു വന്നപ്പോൾ ദുർ നിമിത്തങ്ങൾ  (4 hours ago)

പൊട്ടി ചിതറുന്ന ദാമ്പത്യങ്ങളിൽ പലപ്പോഴും തകർന്ന് പോവുന്നത് പാവം കുഞ്ഞുങ്ങളാണ്;അച്ഛന് വേറെ താവളവും അമ്മയ്ക്ക് വേറെ കൂട്ടും ആവുമ്പോൾ തീർത്തും നിസ്സഹായർ ആവുന്നത് പാവം കുട്ടികളാണ്; നിർണായകമായ കുറിപ്പ് പങ്  (4 hours ago)

Malayali Vartha Recommends