ഒരു മേനോന്‍ ടച്ചോടെ വരുന്നു മഞ്‌ജു വാര്യര്‍

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി സിനിമയില്‍ മേനോന്‍ തൊടാത്ത മേഖലകളില്ല. ഇടയ്‌ക്ക് അസുഖ ബാധിതനായതിനാല്‍ ബാലചന്ദ്രമേനോന്‍ സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടു നിന്നു. ഇത് ബാലചന്ദ്ര മേനോന്റേയും രണ്ടാം വരവാണ്. മലയാളത്തിന് നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ബാലചന്ദ്ര മേനോന്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം സംവിധാന രംഗത്തേയ്‌ക്ക് കടക്കുകയാണ്.

നിരവധി നായികമാരെ പരിചയപ്പെടുത്തിയ മേനോന്റെ പുതിയ ചിത്രത്തിലെ നായികയാകുന്നത് മഞ്‌ജു വാര്യറാണ്.

സിനിമയുടെ കഥ മഞ്‌ജുവാര്യര്‍ക്ക് ഇഷ്‌ടപ്പെടുകയും അഭിനയിക്കാന്‍ സമ്മതിക്കുകയും ചെയ്‌തു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു പക്വതയുള്ള വേഷത്തിലായിരിക്കും മഞ്‌ജുവെത്തുക. ചിത്രത്തിന് പേരിട്ടിട്ടില്ല.
മോഹന്‍ലാല്‍ നായകനാകുന്ന രഞ്‌ജിത് ചിത്രം, റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്നിവയാണ് മഞ്‌ജുവാര്യര്‍ അഭിനയിക്കാന്‍ സമ്മതിച്ച മറ്റു ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha