മോഹന്‍ലാല്‍ മഹാനടനല്ല; ദിലീപിന് കഴിവില്ല-പി.ജയരാജന്‍

മലയാള സിനിമയില്‍ തനിക്ക് ഇഷ്ടപ്പെട്ട നായകനടന്‍ മോഹന്‍ലാല്‍ ആണെങ്കിലും മലയാള സിനിമയിലെ മഹാനടന്‍ അദ്ദേഹമല്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. മലയാള സിനിമയിലെ മഹാനടന്‍ തിലകനാണെന്നാണ് ജയരാജന്റെ പക്ഷം. പ്രമുഖ മലയാളം വാരികയില്‍ വന്ന അഭിമുഖത്തിലാണ് ജയരാജന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
അതേസമയം മലയാള സിനിമയിലെ ജനപ്രിയ താരമായ ദിലീപിനെ കളിയാക്കിക്കൊണ്ടുള്ള ഒരു പ്രസ്‌താവനയും ജയരാജന്‍ ഇറക്കി. ദിലീപിന് പുട്ടു കച്ചവടമാണ് നല്ലതെന്നും നായക നടനാകാനുള്ള കഴിവൊന്നും ഇല്ലെന്നുമാണ് ജയരാജന്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha