മോഹന്‍ലാല്‍ ഓടി രക്ഷപ്പെട്ടത് പേരു ദോഷം കേൾക്കാതിരിക്കാൻ ; കേസ് എന്താണ് എന്നോ അല്ലെങ്കിൽ പരാതിക്കാരനെയോ തനിക്കു അറിയില്ല എന്ന് ശ്വേത മേനോൻ ; അമ്മയിൽ അടി മുറുകുന്നു

പക്ഷെ കുക്കു പരമേശ്വരനെതിരെ 'മെമ്മറി കാര്‍ഡ്' വിവാദമെത്തി. പൊന്നമ്മ ബാബുവും ഉഷയുമെല്ലാം ചേര്‍ന്ന് അതു ആളിക്കത്തിച്ചു. പോലീസ് കേസ് കൊടുക്കുമെന്നും വിലയിരുത്തല്‍ എത്തി. ഇപ്പോൾ ഇതാ ശ്വേതാ മേനോനെതിരെ അതിവിചിത്ര കേസ് ഉയർന്നിരിക്കുകയാണ്. 'കളങ്കിത എന്ന് ആരോപണം. അതായതു ശ്വേത മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന് കേസ്.
'കേസുള്ളവര്‍' മത്സരിക്കേണ്ടെന്ന് പൊതുധാരണയെ പരിഹസിക്കാനാണ് അമ്മയിലെ 'ഒരു വിഭാഗത്തിന്റെ' ഈ ഗൂഡനീക്കം. ഇത്തരം സംഘത്തിന്റെ സ്വാധീനം മോഹന്‍ലാല്‍ തിരിച്ചറിഞ്ഞിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ദീര്‍ഘനാള്‍ ഇരുന്നത് ഇടവേള ബാബുവായിരുന്നു. ഇടവേളയില്‍ നിന്നും സിദ്ദിഖിലേക്ക് ചുമതല എത്തി. സിദ്ദിഖ് കേസില്‍ കടുങ്ങി പോയപ്പോള്‍ അമ്മയിലെ മറ്റ് ചില ഘടകങ്ങള്‍ സജീവമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബഹളമുണ്ടാക്കിവരെ മോഹന്‍ലാല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ ടീമിന്റെ നീക്കങ്ങളിലെ അതൃപ്തി കൂടി രേഖപ്പെടുത്തിയാണ് മോഹന്‍ലാല്‍ ഇനി പ്രസിഡന്റാകാന്‍ ഇല്ലെന്ന് തീരുമാനിച്ചത്. സിദ്ദിഖിനെതിരായ കേസിന്റെ സമയം തന്നെ എക്‌സിക്യൂട്ടീവ് രാജിവച്ചതും ഇനി ആരേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് കൂടിയാണ്.
അതിനിടെ മെമ്മറി കാര്‍ഡില്‍ ഇതുവരെ ആരും താര സംഘടനയ്ക്ക് പരാതി നല്‍കിയില്ലെന്ന ചോദ്യവും പ്രസക്തമാകുന്നു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം അമ്മയുടെ നിരവധി ജനറല്‍ ബോഡി യോഗങ്ങള്‍ നടന്നു. അന്നൊന്നും ആരും ഈ വിഷയം താര സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നില്ല. അമ്മയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാലിനേയും പരാതി അറിയിച്ചിട്ടില്ലെന്നാണ് സൂചന. അതിനിടെയാണ് അപ്രതീക്ഷിതമായി 'മെമ്മറി കാര്‍ഡ്' വിവാദം പൊന്തി വരുന്നത്. ഇതിന് പിന്നില്‍ കുക്കു പരമേശ്വരന് എതിരായ ഗൂഡാലോചനയെന്നാണ് ഉയരുന്ന വിലയിരുത്തല്‍. ഇതിനു പിന്നാലെ ആണ് മാർട്ടിൻ മേനാച്ചേരി എന്നയാൾ ശ്വേതയ്ക്കെതിരെയുള്ള കേസ് നൽകുന്നത്. പരാതിയിൽ എറണാകുളം സിജെഎം കോടതിയുെട നിർദേശ പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയിലുള്ളത്.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ശ്വേത മേനോൻ അഭിനയിച്ചിട്ടുള്ള സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പറയുന്നത്. കാമസൂത്ര പരസ്യം, പലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയ സിനിമകൾ എന്നിവയിൽ ശ്വേത മേനോൻ ‘ഇന്റിമേറ്റ്’ ആയി അഭിനയിച്ചിട്ടുണ്ടെന്നും അതിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലുമൊക്കെ പ്രചരിക്കുന്നു എന്നിങ്ങനെയാണ് ആരോപണങ്ങൾ. കൂടാതെ ശ്വേതാ മേനോന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതി നല്‍കാന്‍ പ്രേരണയായതെന്നും മാര്‍ട്ടിന്‍ പറയുന്നു. പണം കിട്ടിയാല്‍ സെക്ഷ്വലി എക്‌സ്പ്ലിസിറ്റ് ആയിട്ടുള്ള വീഡിയോകള്‍ വീണ്ടും ചെയ്യുമെന്ന് അഭിമുഖത്തില്‍ ശ്വേത പറയുന്നുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു.
പരാതിയില്‍ ഉന്നയിച്ച സിനിമകള്‍ സെന്‍സര്‍ ചെയ്‌തെത്തിയതല്ലേ എന്നും ഇപ്പോഴെന്താണ് പരാതിയെന്നുമുള്ള ചോദ്യത്തിന്, സെന്‍സര്‍ ചെയ്ത പടങ്ങള്‍ വീണ്ടും സെന്‍സര്‍ ചെയ്യപ്പെടാറുണ്ടെന്നും പരാതികള്‍ വരുമ്പോഴാണ് അവ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു.താന്‍ പരാതി നല്‍കിയത് മാര്‍ച്ച് മൂന്നിനാണെന്നും അന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മനസിലാക്കിയത് കൊണ്ടാണ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാരന്‍ പറയുന്നു.
ശ്വേതാമേനോനെതിരെ പരാതി ഉയര്‍ന്ന ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുക്കുന്നതിന് പകരം നടിയെ മാത്രം ഉന്നംവെക്കുന്നത് എന്താണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പരാതിക്കാരന്‍ നല്‍കിയില്ല. അശ്ലീല സിനിമയില്‍ അഭിനയിച്ച് പണം ഉണ്ടാക്കുന്നത് ഐടി ആക്ട് പ്രകാരം തെറ്റാണെന്നും അതിനെതിരെയാണ് തന്റെ പരാതിയെന്നും മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു.
അശ്ലീല സിനിമകളില്‍ അഭിനയിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതാണ് ശ്വേതാമെനോനെതിരെ ഉന്നയിക്കപ്പെട്ട പരാതി. സിജെഎം കോടതി മുമ്പാകെയാണ് ഈ പരാതി ആദ്യമെത്തിയത്. കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
കേസുള്ളതു കൊണ്ടാണ് ബാബുരാജ് മത്സരിക്കരുതെന്ന് പൊതുവില്‍ അഭിപ്രായം ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ മെമ്മറി കാര്‍ഡില്‍ പോലീസിനെ സമീപിക്കാനാണ് നീക്കം. അനൂപ് ചന്ദ്രനെതിരെ പരാതിയുമായി അന്‍സിബ നേരത്തെ എത്തിയിരുന്നു. അതിന് ശേഷമാണ് കുക്കുവിനെതിരായ നീ്ക്കം. കുക്കുവിനെതിരെ സമ്മര്‍ദ്ദത്തില്‍ എഫ് ഐ ആര്‍ ഇടുപ്പിച്ച ശേഷം കുക്കു എങ്ങനെ മത്സരിക്കുമെന്ന ചോദ്യം ഉയര്‍ത്താനാണ് നീക്കം. അതിനിടയിൽ ആണ് ശ്വേതാ മേനോന് എതിരെയും പരാതി ഉയർന്നിരിക്കുന്നത്. ഈ കേസ് എന്താണ് എന്നോ അല്ലെങ്കിൽ പരാതിക്കാരനെയോ തനിക്കു അറിയില്ല എന്നും . ഇതെല്ലം മത്സരത്തിന്റെ ഭാഗം ആണെന്ന് കരുതുന്നു എന്നും ശ്വേതാ പറയുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്.
അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഈ മാസം 15ന് നടക്കാനിരിക്കെ ഉയർന്നു വരുന്ന ഒട്ടേറെ വിഷയങ്ങളിൽ ഏറ്റവും ഒടുവിലുത്തേതാണ് ശ്വേതയ്ക്കെതിരെയുള്ള കേസ്. നടൻ ജഗദീഷ് പിന്മാറിയതോടെ ശ്വേത മേനോൻ സംഘടനയുടെ പ്രസിഡന്റാകാൻ സാധ്യത വർധിച്ച സാഹചര്യത്തിലാണ് കേസ് എന്നതും പ്രധാനമാണ്. ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha