മമ്മൂട്ടി കല്‍ക്കത്തയില്‍ നിന്ന് ദുബയിലേക്ക്

കല്‍ക്കത്തയില്‍ ബാല്യകാല സഖിയില്‍ അഭിനയിക്കുന്ന മമ്മൂട്ടി ഈ മാസം പത്തിന് ദുബയ്ക്ക് പറക്കും. ബാല്യകാല സഖിയിലെ മജീദായി അഭിനയിക്കാന്‍ താടി വളര്‍ത്തിയിട്ടുണ്ട് ഇതിനു ശേഷം അഭിനയിക്കുന്ന ഷിബുഗംഗാധരന്റെ പ്രയ്‌സ് ദ ലോര്‍ഡില്‍ താടിയില്ലാത്ത, മുടി പറ്റെ വെട്ടിയ കൃഷിക്കാരന്റെ വേഷമാണ്. അതിനാല്‍ കുറച്ച് ദിവസം ദുബയില്‍ ചെലവഴിച്ച് ഗെറ്റപ്പ് മാറ്റാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. പതിനാറാം തീയതി തിരിച്ചു വരുന്ന താരം അടുത്ത ദിവസം കാഞ്ഞിരപ്പള്ളിയില്‍ പ്രയ്‌സ് ദ ലോര്‍ഡിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. റീനു മാത്യുവാണ് നായിക.
സക്കറിയയുടെ പ്രയ്‌സ് ദ ലോര്‍ഡ് എന്ന നോവലെറ്റിനെ ആസ്പദമാക്കിയാണ് ഇതേ പേരില്‍ സിനിമയെടുക്കുന്നത്. ഗ്യാലക്‌സ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്. ടി.പി ദേവരാജന്‍ തിരക്കഥയെഴുതുന്നു. വി.കെ പ്രകാശിന്റെ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ പാലക്കാട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി കല്‍ക്കത്തയ്ക്ക് പറന്നത്. മഴയെത്തും മുന്‍പേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ആദ്യമായാണ് കല്‍ക്കത്തയില്‍ മമ്മൂട്ടി ഷൂട്ടിംഗിനായി വരുന്നത്.
കാഞ്ഞിരപ്പള്ളിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി ഗോവയിലേക്ക് പറക്കും. പ്രയ്‌സ് ദ ലോഡില്‍ മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ അവിടെയാണ് ചിത്രീകരിക്കുന്നത്. മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് അവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗോവയില്‍ നിന്ന് കൊച്ചിയിലെത്തുന്ന താരം ആഷിഖ് അബുവിന്റെ ഗ്യാംഗ്‌സറ്ററില്‍ അഭിനയിക്കും.
https://www.facebook.com/Malayalivartha