ശ്യാമപ്രസാദ് മനശാസ്ത്രഞ്ജനാകുന്നു

സംവിധായകന്‍ ശ്യാമപ്രസാദ് മനശാസ്ത്രഞ്ജനാകുന്നു. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ബൈ ടു എന്ന ചിത്രത്തിലാണ് ശ്യാമിന്റെ പുതിയവേഷം. ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള വേഷം ശ്യാം അഭിനയിക്കുന്നത്. പട്ടംപോലെയില്‍ ശ്യാമപ്രസാദായി തന്നെ അദ്ദേഹം അഭിനയിച്ചിരുന്നു. സംവിധായകന്‍ രഞ്ജിത്തിനൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചയാളാണ് ശ്യാം. അദ്ദേഹത്തെ അഭിനയം പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായതിനാല്‍ പരിചയമുള്ള മുഖം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ ഇത്രയും കൂളായി ഇരിക്കുന്നത് ആദ്യമായാണെന്ന് ശ്യമപ്രസാദ് പറഞ്ഞു. സുഹൃത്തുക്കളായ മുരളി ഗോപിയും ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാഗ്ലൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സൈക്കോ ത്രില്ലറാണ് ചിത്രം പറയുന്നത്.
ഹമിറോസ്, അഭിനയ, ശ്രുതി രാദമകൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജയമോഹന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നല്‍കുന്നു.
https://www.facebook.com/Malayalivartha