Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍

01 JULY 2026 01:54 PM IST
മലയാളി വാര്‍ത്ത

വിസ്മയാ മോഹന്‍ലാലിനെ നായികയാക്കി ആശിര്‍വ്വാദ് സിനിമാമ്പിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. സാധാരണ ഒരു കുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്‌ഡേഷനിലൂടെ മനസ്സിലാക്കുവാന്‍ കഴിയും. നേരത്തേ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കിയ ഒരു കാര്യം ഇവിടെ ഓര്‍മ്മ വരുന്നു. സാധാരണ കുടുംബ ചിത്രം മാത്രമാണു തുടക്കം.

ഈ ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയില്‍ പറഞ്ഞതാണ്. അതിനോട് ഏറെ താദാന്മ്യം പുലര്‍ത്തി കൊണ്ടുതന്നെയാണ് ഓരോ അപ്‌ഡേഷനും അണിയറപ്രവര്‍ ത്തകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലാണ് പുറത്തുവരുന്ന തെങ്കിലും ചിത്രത്തിന്റെ ഉള്ളറകളില്‍ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നത് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതു വരേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേഷകര്‍. വിസ്മയാ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തേയും സംവിധായകനായ ജൂഡ് ആന്റെണി ജോസഫ് അവതരിപ്പിക്കുന്നുണ്ട്. ആശിഷ് ജോ ആന്റെണി. എംബരാന്‍ സിനിമയില്‍ നിര്‍ണ്ണായകമായ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു ആശിഷ് ജോ ആന്റെണി. ഇന്നിപ്പോള്‍ തുടക്കം സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്റെണി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് . ലിനീഷ് നെല്ലിക്കല്‍, ,അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം ജോമോന്‍.ടി. ജോണ്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ. പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈന്‍ അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സൈലക്‌സ്‌ര ഏബ്രഹാം. ഫിനാന്‍സ് കണ്‍ട്രോളര്‍ – മനോഹരന്‍' കെ. പയ്യന്നൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്. പിആര്‍ഒ വാഴൂര്‍ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends