Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്

01 JULY 2026 01:48 PM IST
മലയാളി വാര്‍ത്ത

ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. മികച്ച എട്ട് ആക്ഷനുകളും, സംഘര്‍ഷം നിറഞ്ഞ മുഹൂര്‍ത്തങ്ങളും, ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളുടേയുമൊക്കെ അകമ്പടിയോടെ എത്തുന്ന വരവ് സമീപകാല മലയാള സിനിമ റിയലിസ്റ്റിക്ക് റിവഞ്ച് ത്രില്ലര്‍ മൂവിയാണ്. മലയാളത്തിലെ മികച്ച കൊമേഴ്‌സ്യല്‍ തിരക്കഥാകൃത്തായ ഏ.കെ. സാജന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കല്‍ പോളി എന്ന പോളച്ചനെ ജോജു ജോര്‍ജ് ഏറെ ഭദ്രമാക്കുന്നു. ഈ ചിത്രത്തിലൂടെ ഒരു മാസ് ഹീറോ ആകാന്‍ ജോജുവിനെ ഏറെ സഹായിക്കുമെന്നതില്‍ തെല്ലും സംശയമില്ല.

മുരളി ഗോപി അവതരിപ്പിക്കുന്ന മേടയില്‍ കോച്ച് എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്. അര്‍ജ്ജുന്‍ അശോക്,, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകന്‍,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ വിന്‍സി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു . എക്‌സിക്കുട്ടീവ് പ്രൊഡ്യൂ സേര്‍സ് ജോമി ജോസഫ്, രാഹുല്‍ റെജി. ഛായാഗ്രഹണം – എസ്. ശരവണന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

കലാസംവിധാനംസാബു റാം ,മേക്കപ്പ്ജി സജികാട്ടാക്കട. കോസ്റ്റ്യും ഡിസൈന്‍ സമീരസനിഷ്. സ്റ്റില്‍സ് – ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടര്‍സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ മാനേജേര്‍സ് – ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് മംഗലത്ത്. മൂന്നാര്‍,കാന്തല്ലൂര്‍, തേനി, വാഗമണ്‍,മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത് . PRO വാഴൂര്‍ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (20 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (24 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (39 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (42 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (59 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends