ഗീതാഞ്ജലി നിരാശപ്പെടുത്തി, തിര സൂപ്പര്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ഗീതാഞ്ജലി നിരാശപ്പെടുത്തി. മണിച്ചിത്രത്താഴിലെ സണ്ണിയുടെ കിടിലം പെര്‍ഫോമന്‍സ് കാണാനെത്തിയവര്‍ പുതുമുഖം കാര്‍ത്തികയുടെ അഭിനയം കണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കാര്‍ത്തിക ഡബിള്‍ റോളില്‍ നന്നായി അഭിനയിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രത്തിലെ രസങ്ങളൊന്നും സിനിമയിലില്ല. എന്നാല്‍ രണ്ട് മൂന്ന് സീനുകളില്‍ നല്ല തമാശയുണ്ട്.
ആദ്യ പകുതിയില്‍ മോഹന്‍ലാലിന്റെ സാനിധ്യം വളരെ കുറവാണ്. പിന്നെ ഒരുപാട് ലാഗ് ചെയ്യുന്നുമുണ്ട്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സസ്‌പെന്‍സ് പൊളിഞ്ഞു. കാവ്യയുടെ നാദിയ കൊല്ലപ്പെട്ട രാത്രിയിലെ സീനുകള്‍ പകര്‍ത്തിയിരിക്കുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തിലല്ല, തിരക്കഥയിലാണ് പാളിച്ച പറ്റിയത്. പ്രിയന്റെ സിനിമകളിലെ ആക്ഷന്‍, സിറ്റുവേഷന്‍ കോമഡികളൊന്നും വര്‍ക്കൗട്ടായില്ല.
അതേസമയം വിനിത് ശ്രീനിവാസന്റെ തിര മികച്ച അഭിപ്രായത്തില്‍ മുന്നേറുകയാണ്. ആദ്യ ദിവസം തന്നെ എല്ലാ സെന്ററുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ശോഭനയുടെ അഭിനയവും വിനീതിന്റെ കിടിലന്‍ ടേക്കിംഗ്‌സും സസ്‌പെന്‍സുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha