2013ലെ സ്റ്റാര്‍ മമ്മൂട്ടി തന്നെ

2013ലെ സ്റ്റാര്‍ മമ്മൂട്ടി തന്നെ. അഞ്ച് സിനിമകളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. അതില്‍ മൂന്നും നല്ല സാമ്പത്തിക നേട്ടമുണ്ടാക്കി. ഒരെണ്ണം തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും വമ്പന്‍ സാറ്റലൈറ്റ് റൈറ്റ് നേടി സേഫായി. പരാജയപ്പെട്ടത് കുഞ്ഞനന്തന്റെ കടയാണ്. ദീര്‍ഘകാലം ഓടിയില്ലെങ്കിലും കോടികളാണ് കമ്മത്ത് ആന്റ് കമ്മത്ത് എന്ന മമ്മൂട്ടിച്ചിത്രം വാരിയത്. ജനുവരി 25നായിരുന്നു റിലീസ്. തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ബ്രദേഴ്‌സ് പൂര്‍ണമായും ഒരു കോമഡി എന്റര്‍ടെയ്‌നറായിരുന്നു. ദിലീപും ഈ സിനിമയില്‍ മമ്മൂട്ടിയെ പിന്തുണയ്ക്കാനുണ്ടായിരുന്നു.
വമ്പന്‍ താരനിരയുമായെത്തിയ കമ്മത്ത് ആന്റ് കമ്മത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് അതിഥി വേഷത്തിലുമെത്തി. എട്ടുകോടിക്ക് മേല്‍ മുതല്‍മുടക്കുള്ള സിനിമയ്ക്ക് അതിന്റെ പകുതിയിലേറെ സാറ്റലൈറ്റ് റൈറ്റ് തുക കിട്ടി. അതോടെ പ്രദര്‍ശനം തുടങ്ങി ദിവസങ്ങള്‍ക്കകം കമ്മത്ത് ആന്റ് കമ്മത്ത് ലാഭം നേടി. ഉദയ്കൃഷ്ണ സിബി കെ തോമസ് ടീം രചന നിര്‍വഹിച്ച ഈ സിനിമ നിര്‍മ്മിച്ചത് ആന്റോ ജോസഫ് ആയിരുന്നു.
ലാല്‍ജോസിന്റെ ഇമ്മാനുവല്‍ 125 ദിവസത്തിലധികം ഓടി. പുതുമയുള്ള ഒരു കുടുംബചിത്രമായിരുന്നു നവാഗതനായ എ സി വിജീഷ് രചന നിര്‍വഹിച്ച ഈ സിനിമയില്‍ ഫഹദ് ഫാസിലും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. നാലുകോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ എസ്.ജോര്‍ജ് നിര്‍മ്മിച്ച ഈ സിനിമ വിതരണം ചെയ്തത് മമ്മൂട്ടിയുടെ പ്ലേ ഹൌസ് ആയിരുന്നു. മികച്ച സാറ്റലൈറ്റ് റൈറ്റും ലഭിച്ചു.
കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന രഞ്ജിത് ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റ് നേടി റിലീസിന് മുമ്പേ ലാഭമായി. മോഹന്‍ലാല്‍ , ദിലീപ് തുടങ്ങിയവര്‍ അതിഥിതാരങ്ങളായി എത്തിയതോടെ റിലീസായപ്പോള്‍ ഗംഭീര ഇനിഷ്യല്‍ കളക്ഷനും കിട്ടി. എന്നാല്‍ ദുര്‍ബലമായ കഥ സിനിമയ്ക്ക് തിരിച്ചടിയായപ്പോള്‍ റിലീസിനെത്തി ദിവസങ്ങള്‍ക്കകം ജനം കൈയൊഴിഞ്ഞു. എന്നാല്‍ 5.75 കോടി രൂപയ്ക്ക് സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയപ്പോള്‍ നിര്‍മ്മാതാക്കളായ പൃഥ്വിരാജിനും സന്തോഷ് ശിവനും ഷാജി നടേശനും കൈപൊള്ളിയില്ല.
നവാഗതനായ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് 50 ദിവസം തിയറ്ററുകളില്‍ ഓടി. ഒരു മാസം കൊണ്ട് ചിത്രീകരിച്ച ചിത്രത്തിന് വലിയ മുതല്‍മുടക്കില്ലായിരുന്നു. നല്ല സാറ്റലൈറ്റ് അവകാശവും ലഭിച്ചു. വി.കെ പ്രകാശിന്റെ സൈലന്‍സ് അടുത്തമാസം റിലീസാകും. പ്രദര്‍ശനത്തിന് മുമ്പ് ഈ ചിത്രവും ലാഭമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha