ചലച്ചിത്രമേള: ലൈംഗികതയുടെ പൊരുള്‍ തേടി മൂന്ന് ചിത്രങ്ങള്‍

വ്യത്യസ്തമായ വീക്ഷണ കോണുകളില്‍ നിന്ന് പ്രേക്ഷകനോട് സംവദിക്കുമ്പോള്‍ നവസിനിമയുടെ രാഷ്ട്രീയം ലൈംഗികതയെ നിസാരവല്‍ക്കരിക്കുന്നില്ല. സാങ്കേതികമായി പ്രേക്ഷകനെ ഉദ്ദീപിപ്പിക്കുക എന്നതിലുപരി സിനിമക്കുള്ളില്‍ ലൈംഗികത പടുത്തുയര്‍ത്തുന്ന സങ്കേതങ്ങള്‍ പുതിയ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കാഴ്ചകളിലെ രതിയെക്കാള്‍ ഓരോ ദേശങ്ങളില്‍ ലൈംഗികതക്ക് പറയാനുള്ളത് കാലിക വ്യവസ്ഥകളെ കുറിച്ചാണ്.
ലൈംഗികതയുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍ ജീവിത ചുറ്റുപാടുകളില്‍ ഉയര്‍ന്ന ചിന്ത ആവശ്യപ്പെടുന്നു. മേളയിലെത്തിയ ഏതാനും സിനിമകള്‍ ഇത് വ്യക്തമായി ആവിഷ്‌കരിക്കുന്നുണ്ട്. അമിത സമ്മര്‍ദങ്ങള്‍ ജീവിതത്തെ യാന്ത്രികാവസ്ഥയിലേക്ക് നയിക്കുമ്പോഴും മറ്റുമായിരിക്കണം ലൈംഗികത ഒരു സാമൂഹ്യ ബോധത്തിലേക്ക് കടന്നുവരുന്നത്. ഇത്തരമൊരു കഥാനുഭവമാണ് മാര്‍ക്കോ ബെലോഷ്യയുടെ ഇറ്റാലിയന്‍ സിനിമയായ ഡവിള്‍ ഇന്‍ ദി ഫ്‌ളഷ് പറയുന്നത്. കേന്ദ്രകഥാപാത്രമായ ആന്‍ഡ്രെ എന്ന കൗമാരക്കാരന്‍ തന്റെ ക്ലാസ് മുറിയുടെ ജാലകത്തിലൂടെ കാണുന്ന ഗ്വിലിയ എന്ന സ്ത്രീയില്‍ ആകൃഷ്ടനാവുന്നതും അവരുടെ ലൈംഗികതയുമാണ് പ്രമേയം. എന്നാല്‍ ഗലിയയുടെ ഭര്‍ത്താവ് രാഷ്ട്രീയ കുറ്റകൃത്യങ്ങളുടെ പേരില്‍ ജലിയിലാണെന്നത് ഈ സിനിമ ചര്‍ച്ച ചെയ്യുന്ന ലൈംഗികതയുടെ അടിത്തറക്ക് കരുത്ത് കൈവരുത്തുന്നു.
ലോംഗിന്‍ ഫോര്‍ ദി റെയിന്‍ എന്ന ചൈനാ ചിത്രം ലൈംഗികതയുടെ സാമൂഹ്യ ശാസ്ത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്തുകൊണ്ട് ലൈംഗികത അനിവാര്യമാകുന്നു എന്ന ചോദ്യമാണ് ഈ ചിത്രം ഉന്നയിക്കുന്നത്. ബൂര്‍ഷ്വാ ജീവിത രീതി തുടരുന്ന ഫാങ് ലീ എന്ന വീട്ടമ്മയുടെ അടങ്ങാത്ത ലൈംഗികാഭിവേശമാണ് ഈ സിനിയുടെ പ്രമേയം. മുഖമില്ലാത്ത പുരുഷ പ്രേതത്തെ ലൈംഗിക തൃപ്തിക്ക് ഉപയോഗിക്കുന്നതിലൂടെ ലൈംഗികയെ കുറിച്ച് വ്യത്യസ്തമായ ഒരു വ്യാഖ്യാനമാണ് സംവിധായയകന്‍ യാങ് ലിന അടയാളപ്പെടുത്തുന്നത്. രതിയെ വളരെ ഉദാത്തമായ രീതിയില്‍ അവതരിപ്പിക്കേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങളാണിത്. ഇവിടെ ലൈംഗികത ഒഴിവാക്കിക്കൊണ്ട് സാമൂഹ്യ പശ്ചാത്തലം വിവരിക്കാനാവില്ല. ഇത്തരം പറച്ചിലുകള്‍ക്ക് ധൈര്യം കാട്ടുന്ന സംവിധായകര്‍ ചൈനാ സിനിമകളില്‍ കുറവാണ്.
ദി ഗ്രേറ്റ് ബ്യൂട്ടി എന്ന ഇറ്റാലിയന്‍ ചിത്രം പറയുന്നത് ലൈംഗികതയുടെ മറ്റൊരു ദേശീയതയാണ്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ലൈംഗികത. ജെപ് ഗാംബര്‍ഡെല്ല എന്ന പത്രപ്രവര്‍ത്തകന് ലൈംഗികത അനിവാര്യമല്ല. എന്നാല്‍ അയാള്‍ക്ക് തന്റെ ഗതകാല വസന്തങ്ങളെ, അന്നത്തെ കാല്‍പനിക ഭാവങ്ങളെ അനുഭവിക്കണം. അതിനുവേണ്ടി അയാള്‍ വേശ്യാത്തെരുവുകളിലും മറ്റും അലയുന്നു. വല്ലപ്പോഴും അയാള്‍ രതി ആസ്വസിക്കുന്നു. ലൈംഗിക സുഖം ആവോളം ലഭിച്ചിട്ടും അയാള്‍ തൃപ്തനാകുന്നില്ല. ജെപ് അന്വേഷിക്കുന്നത് ലൈംഗികതയെ അല്ലെന്നതുതന്നെ കാരണം. ഇവിടെ സെക്‌സ് അനുഭവത്തെക്കാള്‍ ആവശ്യമാകുന്നു എന്നതാണ് വസ്തുത. ഒടുവില്‍ അയാള്‍ക്ക് ലഭിക്കുന്നതാകട്ടെ നിരാശയും.
മേളയിലെ സിനിമകളില്‍ ഇത്തവണ പൊതുവേ ലൈംഗികത കുറവാണ്. എന്നാല്‍ ലൈംഗികതയുടെ അവതരണത്തില്‍ പുതുമ തേടേണ്ടിയിരിക്കുന്നു. ഒരു ഇന്ത്യന്‍ ചലച്ചിത്രകാരനെന്ന നിലയില്‍ താന്‍ ഏറ്റവുമേറെ ബുദ്ധിമുട്ട് നേരിടുന്നത് ലൈംഗികത പരാമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലാണെന്ന് സത്യജിത് റായി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലൈംഗികത ഏതെങ്കിലും തരത്തില്‍ ഒളിച്ചുവച്ചേ സിനിമയില്‍ ആവിഷ്‌കരിക്കാനാവൂ എന്ന കാഴ്ചപ്പാട് നവസിനിമകളില്‍ ഏറെക്കുറെ മാറിവരുന്നുണ്ട്. -ലൈംഗികതയുടെ മറച്ചുവെക്കപ്പെട്ട ചില തലങ്ങളിലേക്ക് കടന്നുചെല്ലാന്‍ നവസിനിമ കാട്ടുന്ന ആര്‍ജവം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha