Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു സിനിമാ കഥയുമായി താന്‍ ആദ്യം സമീപിച്ചത് ദുല്‍ഖര്‍ സല്‍മാനെയെന്ന് വിനീത് ശ്രീനിവാസന്‍

06 SEPTEMBER 2016 04:39 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ താരസുന്ദരന്‍ ദുല്‍ഖര്‍ സല്‍മാന്റെയും സകലകലാ വല്ലഭന്‍ എന്ന വിശേഷണമുള്ള വിനീത് ശ്രീനിവാസന്റെയും കോമ്പിനേഷനിലൊരു ചിത്രം ആഗ്രഹിക്കാത്ത മലയാളികള്‍ ആരും തന്നെയുണ്ടാവില്ല. അത്തരത്തിലൊരു സിനിമ പുറത്തിറങ്ങിയാല്‍ അത് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍
ഒന്നായിരിക്കുകയും ചെയ്യും.

എന്നാല്‍ ഈ ആഗ്രഹം എത്രയോ കാലം മുമ്പ് തന്നെ വിനീത് ശ്രീനിവാസന് തോന്നിയിരിക്കണം. അതുക്കൊണ്ടാവണം തന്റെ ആദ്യ ചിത്രമായ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബി'ന് മുന്‍പേ ദുല്‍ഖറിനെ വിനീത് സമീപിച്ചത്. പക്ഷേ അത് ദുല്‍ഖറിനെ അഭിനയിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്ന് മാത്രം.

അതിനെക്കുറിച്ച് വിനീത് മനസ്സ് തുറക്കുന്നതിങ്ങനെ..

'ഒരു മിഡില്‍ ഈസ്റ്റ് ട്രിപ്പിനിടെയാണ് ചാലുവുമായി (ദുല്‍ഖര്‍ സല്‍മാന്‍) കൂട്ടാവുന്നത്. ഇന്നും ഞങ്ങള്‍ അടുത്ത കൂട്ടുകാരാണ്. ഒന്നിച്ച് വര്‍ക് ചെയ്തിട്ടില്ലെന്നേയുള്ളൂ. ആദ്യം ഒരു കഥയുമായി പോവുന്നത് 'ചാലു'വിന്റെ അടുത്താണ്. അവന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ വേണ്ടി. ചാലുവിന് അന്ന് ഫസ്റ്റ്ഹാഫ് ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫ് കുറച്ചുകൂടി ബെറ്ററാവണം എന്ന് പറഞ്ഞു. ആ വിവരം ഞാന്‍ അച്ഛനോട് പറഞ്ഞു. അച്ഛന് ഫസ്റ്റ്ഹാഫും ഇഷ്ടപ്പെട്ടില്ല, സെക്കന്റ് ഹാഫും ഇഷ്ടപ്പെട്ടില്ല. അങ്ങനെ അത് പെട്ടിയിലായി. അത് കഴിഞ്ഞാണ് മലര്‍വാടി ചെയ്യുന്നത്.'

ഏതായാലും ഭാവിയില്‍ ഇവര്‍ രണ്ടു പേരും ഒരുമിച്ചുള്ള രസതന്ത്രം സ്‌ക്രീനില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (21 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (29 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (45 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends