Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്‍മാര്‍ തമ്മിലും മത്സരമോ: മലയാളസിനിമയില്‍ 'പ്രശസ്തിയുടെ അവകാശത്തെ' ചൊല്ലി തര്‍ക്കം; തിരക്കഥ ഹാജരാക്കണമെന്ന് കോടതി

10 SEPTEMBER 2016 01:07 PM IST
മലയാളി വാര്‍ത്ത

ആരും പിന്നോട്ടില്ല ഇരു ചിത്രങ്ങളും കോടതി കയറേണ്ടിവരുന്നു. മലയാളസിനിമാ ചരിത്രത്തില്‍ ആദ്യമായി പ്രശസ്തിയുടെ അവകാശം കോടതിയില്‍ തര്‍ക്കവിഷയമാകുന്നു. ജന്‍മനാ ബധിരനും മൂകനുമായ, ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തൊടുപുഴ സ്വദേശി സജി തോമസ് വിമാനമുണ്ടാക്കിപ്പറത്തിയ സംഭവം സിനിമയാകുമ്പോഴാണ് പ്രശസ്തിയുടെ അവകാശം എന്ന അപൂര്‍വ്വ തര്‍ക്കത്തിന് സിനിമാ ലോകവും കോടതിയും സാക്ഷിയാകുന്നത്. സജിയുടെ ജീവിതത്തെ അധികരിച്ച് രണ്ട് സംവിധായകര്‍ പൃത്ഥ്വിരാജിനേയും വിനീത് ശ്രീനിവാസനേയും നായകരാക്കി രണ്ട് സിനിമകളുമായി ഒരേസമയം മുന്നോട്ടുപോകുന്നു എന്നൊരു അപൂര്‍വ പ്രതിസന്ധിക്കും മലയാളസിനിമ സാക്ഷിയാകുന്നു. അതേസമയം സിനിമകളിലൊന്നിന്റെ തിരക്കഥ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്.
സന്തോഷ് എച്ചിക്കാനം തിരക്കഥയെഴുതി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി, പ്രദീപ് എം നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിമാനം എന്നീ സിനിമകള്‍ തമ്മിലാണ് തര്‍ക്കം. എബിയുടെ തിരക്കഥ തന്റെ ജീവിതമാണ് എന്ന് കാണിച്ചാണ് സജി തോമസ് കോടതിയെ സമീപിച്ചത്. പ്രദീപ് എം നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിമാനം സജിയുടെ ജീവിതത്തിന്റെ സ്വതന്ത്ര്യാഖ്യാനമാണ്. എന്നാല്‍ ഈ സിനിമക്കായി സജി അനുമതിപത്രം ഒപ്പിട്ട് നല്‍കിയിരുന്നു.
ഓട്ടിസം ബാധിച്ച യുവാവ് വിമാനമുണ്ടാക്കി പറത്തുന്നതാണ് 'എബി'യുടെ പ്രമേയമെന്നും എബിയില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം താനാണെന്നും അവകാശപ്പെട്ടാണ് സജി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചത്. എബിയുടെ ചിത്രീകരണം തടയണമെന്നും തിരക്കഥ കോടതിയില്‍ ഹാജരാക്കണമെന്നും ഇത് ഒരു വിദഗ്ധസമിതി പരിശോധിച്ച് തീര്‍പ്പാക്കണമെന്നും സജി ആവശ്യപ്പെട്ടു. ഹ!ര്‍ജി സ്വീകരിച്ച കോടതി എബിയുടെ തിരക്കഥ ഈ മാസം 20ന് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ടു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ പകര്‍പ്പവകാശം അല്ലെങ്കില്‍ അപകീര്‍ത്തി ആണ് വ്യവഹാരവിഷയം ആകാറുള്ളത്. എന്നാല്‍ തന്റെ പ്രശസ്തി മറ്റൊരാള്‍ വാണിജ്യാവശ്യത്തിന് ദുരുപയോഗിക്കുന്നു എന്നാരോപിച്ചാണ് സജി കോടതിയെ സമീപിച്ചത്. പ്രശസ്തിയുടെ അവകാശം എന്തെന്ന് ഇന്ത്യന്‍ ഭരണഘടന കൃത്യമായി നിര്‍വചിക്കുന്നില്ല. ഭരണഘടനയുടെ 21ആം അനുച്ഛേദത്തിലെ ജീവിക്കാനുള്ള അവകാശം (ൃശഴവ േീേ ഹശ്‌ല) വിവിധ കോടതികള്‍ അന്തസ്സോടെ ജീവിക്കാനുളള അവകാശമായും, ജീവിതത്തിന്‍മേലുള്ള സ്വയം നിര്‍ണ്ണയാവകാശമായും ഒക്കെ വ്യാഖ്യാനിച്ചിട്ടുണ്ട്. വ്യക്തിത്വനിയമങ്ങള്‍ (ുലൃീെിമഹശ്യേ ൃശഴെേ) എന്നറിയപ്പെടുന്ന ഇവയിലെ പ്രശസ്തിയുടെ അവകാശത്തിന്റെ ലംഘനമാണ് തന്റെ കാര്യത്തിലുണ്ടായതെന്ന് സജി ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മേം ഹും രജനീകാന്ത് എന്ന പേരില്‍ പുറത്തിറങ്ങാനിരുന്ന സിനിമക്കെതിരെ തന്റെ പ്രശസ്തിയില്‍ തനിക്കുള്ള അവകാശം ലംഘിക്കുന്നു എന്നാരോപിച്ചാണ് സൂപ്പര്‍താരം രജനീകാന്ത് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി രജനീകാന്തിന് അനുകൂലമായി വിധിന്യായം പുറപ്പെടുവിച്ചിരുന്നു.
എബി എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്റെ ജീവിതം സിനിമയാക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകാന്ത് മുരളിയും തിരക്കഥാകൃത്ത് സന്തോഷ് എച്ചിക്കാനവും തന്നെ സമീപിച്ചിരുന്നുവെന്ന് സജി പറയുന്നു. എന്നാല്‍ അതിനകം സജി തന്റെ ജീവിതം സിനിമയാക്കാനുളള അവകാശം പ്രദീപ് എം നായര്‍ക്ക് നല്‍കിയിരുന്നു. ഇതിന് ശേഷവും തന്റെ ജീവിതം സിനിമയാക്കുന്നുവെന്ന് ശ്രീകാന്ത് മുരളി പല മാധ്യമങ്ങള്‍ക്കും വാര്‍ത്ത നല്‍കിയെന്ന് സജിയുടെ ഹര്‍ജിയില്‍ പറയുന്നു.
ചുരുക്കത്തില്‍ സജിയുടെ ജീവിതം പൃത്ഥ്വിരാജിനേയും വിനീത് ശ്രീനിവാസനേയും നായകന്‍മാരാക്കി സിനിമയാക്കാന്‍ രണ്ട് സംവിധായകര്‍ ഒരേ സമയം മുന്നോട്ടുവന്നു. കൊച്ചിയില്‍ 'ഡാര്‍വിന്റെ പരിണാമം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ചടങ്ങില്‍ പൃത്ഥ്വിരാജും സജിയും പ്രദീപ് നായരും ചേര്‍ന്ന് വിമാനം എന്നപേരില്‍ സജിയുടെ ജീവിതം സിനിമയാകുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന വിമാനം വന്‍മുതല്‍മുടക്കുള്ള ബിഗ് ബജറ്റ് ചിത്രമാണ്. സിനിമയില്‍ ഉപയോഗിക്കുന്ന രണ്ട് ചെറുവിമാനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നതും സജിയാണ്. ഇതിനായുള്ള ആദ്യഘട്ട തുക പൃത്ഥ്വിരാജ് ചടങ്ങില്‍ സജിക്ക് കൈമാറുകയും ചെയ്തു.
ബധിരനും മൂകനും ആയ സജി വിമാനമുണ്ടാക്കുന്നു എന്നുള്ളത് മാറ്റി ഓട്ടിസം ബാധിച്ച എബി വിമാനമുണ്ടാക്കുന്നു എന്നാക്കി ശ്രീകാന്ത് മുരളി തന്നെക്കുറിച്ചുള്ള സിനിമയുമായി മുന്നോട്ടുപോകുന്നു എന്നാണ് സജിയുടെ പരാതി. ഹര്‍ജിയില്‍ സംവിധായകന്‍ പ്രദീപ് നായര്‍ രണ്ടാം കക്ഷിയാണ്. അതേസമയം എബിക്ക് സജിയുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് ശ്രീകാന്ത് മുരളിയും തിരക്കഥാകൃത്ത് സന്തോഷ് എച്ചിക്കാനവും പറഞ്ഞു. എബിയുടെ ചിത്രീകരണം ഇടുക്കിയില്‍ തുടങ്ങാനിരിക്കുകയാണ്. വിമാനത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. സിനിമയില്‍ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിര്‍മ്മാണവും നടന്നുവരുന്നു. ഒക്ടോബറില്‍ മംഗലാപുരത്ത് ആദ്യഘട്ട ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ പ്രദീപ് നായര്‍ പറഞ്ഞു.
തര്‍ക്കം കോടതിയിലെത്തും മുമ്പ് പ്രദീപ് നായര്‍ നല്‍കിയ പരാതിയില്‍ ഫെഫ്ക ഇരുസംവിധായകരേയും നിര്‍മ്മാതാക്കളേയും ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് വിളിച്ചിരുന്നു. ചര്‍ച്ചയില്‍ സമവായമാകാത്തതിനത്തുടര്‍ന്ന് എബി നിര്‍മ്മിക്കാന്‍ ആദ്യം മുന്നോട്ടുവന്ന ഇറോസ് ഇന്റര്‍നാഷണല്‍ പിന്‍മാറി. പിന്നീടാണ് കുഞ്ഞിരാമായണം നിര്‍മ്മിച്ച സുബിന്‍ കെ വര്‍ക്കി എബിയുടെ നിര്‍മ്മാണം ഏറ്റെടുത്തത്. തന്റെ പ്രശസ്തിയും പേരും ഉപയോഗപ്പെടുത്തി ജീവിതപരിസരങ്ങളിലും കഥാപാത്രസൃഷ്ടിയിലും നേരിയ മാറ്റങ്ങളോടെ സിനിമ നിര്‍മ്മിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടുമെന്നാണ് സജിയുടെ നിലപാട്. വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും എബി സജിയല്ലെന്നും ശ്രീകാന്ത് മുരളിയും സന്തോഷ് എച്ചിക്കാനവും ആവര്‍ത്തിക്കുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (21 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (29 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (45 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends