ബാവൂട്ടിയുടെ നാമത്തിന്റെ നഷ്‌ടം തീര്‍ക്കാന്‍ രഞ്‌ജിത്ത് ഫഹത് ചിത്രം ഒരുക്കുന്നു

ബാവൂട്ടിയുടെ നാമത്തില്‍ വിതരണം ചെയ്‌ത വകയില്‍ സെവന്‍ ആര്‍ട്‌സിന് ഉണ്ടായ നഷ്‌ടം നികത്താന്‍ രഞ്‌ജിത്ത് ഫഹദ് ചിത്രം ഒരുക്കുന്നു. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങശളോ തീരുമാനിച്ചിട്ടില്ല. സെവന്‍ ആര്‍ട്‌സ് തന്നെയാണ് ഈ ചിത്രവും വിതരണം ചെയ്യുക. മോഹന്‍ലാല്‍ ചിത്രം രഞ്‌ജിത്ത് നീട്ടി വയ്‌ക്കാന്‍ കാരണവും ഇതാണെന്നറിയുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ വിതരണാവകാശം സെവന്‍ ആര്‍ട്‌സ് ചോദിച്ചെങ്കിലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കാന്‍ തയ്യാറായില്ല.
രഞ്‌ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ ഫഹദ് അഭിനയിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രഞ്‌ജിത്ത് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഷഹദിന്റെ അച്ഛനായി രഞ്‌ജിത്ത് അഭിനയിച്ചിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രമാണ് രഞ്‌ജിത്ത് പ്‌ളാന്‍ ചെയ്‌തത്. ചിത്രത്തില്‍ മഞ്‌ജുവാര്യരും പൃഥ്വിരാജും അഭിനയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവരെ ഒഴിവാക്കിയിരുന്നു. അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫഹദിന് പുറമെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ചിത്രത്തിലുണ്ട്. അത് കഴിഞ്ഞാല്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാവും ഫഹദ് അഭിനയിക്കുന്നത്. അതിലും ഫഹദിനൊപ്പം ദുല്‍ഖറുണ്ട്.
https://www.facebook.com/Malayalivartha