പുണ്യാളന് ശേഷം ജയസൂര്യ പാടുന്നു

താരങ്ങള്‍ പാടുന്നത് സിനിമയുടെ പ്രമോഷന് ഏറെ ഗുണമായതിനാല്‍ ജയസൂര്യ വീണ്ടും പാടുന്നു. പുണ്യാളനില്‍ ജയസൂര്യ ആലപിച്ച 'ആശിച്ചവന് ആകാശത്തു നിന്നൊരു' എന്ന ഗാനം ഹിറ്റായിരുന്നു. ഈ ധൈര്യത്തിലാണ് ഹാപ്പി ജേര്‍ണിയില്‍ പാടുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിട്ടുള്ളത്. ഈ ഗാനവും ശ്രോതാക്കള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് ജയസൂര്യയ്ക്കുള്ളത്.
കാഴ്ചയില്ലാത്ത ക്രിക്കറ്റ് കളിക്കാരന്റെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യയ്ക്ക്. കണ്ണില്ലാത്തവര്‍ക്കും കാഴ്ചയുണ്ടെന്ന് തനിക്ക് മനസിലായത് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണെന്ന് ജയസൂര്യ പറയുന്നു. കണ്ണിന് പകരം കാതാണ് അവര്‍ക്ക് കാഴ്ച നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ബി.സി.ഡിയില്‍ ദുല്‍ക്കറും സലാല മൊബൈല്‍സില്‍ ദുല്‍ക്കറും പാടിയിരുന്നു.
റണ്‍ ബേബി റണ്ണില്‍ മോഹന്‍ലാല്‍ പാടിയ ആറ്റുമണല്‍ പായയിലാണ അടുത്തിടെ ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ്. താരങ്ങള്‍ പാടുമ്പോള്‍ ഓഡിയോ റൈറ്റും കൂടുതല്‍ ലഭിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha