Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

മലയാളത്തിന്റെ മനോരമ... നടി കല്‍പ്പന ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം

25 JANUARY 2017 12:29 PM IST
മലയാളി വാര്‍ത്ത

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കല്‍പ്പനയുടെ വേര്‍പാട് അഭിനയിച്ചു പൂര്‍ത്തിയാക്കാനാവാതെ പോയ ഒരു കഥാപാത്രം പോലെയാണ്. സിനിമയായിരുന്നു അവരുടെ ജീവിതം. അഭിനയിച്ച വേഷങ്ങളോടത്രയും നീതിപുലര്‍ത്തിയ പ്രതിഭ. സ്വതസിദ്ധമായ നര്‍മമായിരുന്നു കല്‍പ്പനയ്ക്ക് നമലയാളത്തില്‍ ഒരു ഹാസ്യചക്രവര്‍ത്തിനിയുടെ പരിവേഷം നല്‍കിയത്. അതുകൊണ്ട് തന്നെ അവര്‍ മലയാളത്തിന്റെ മനോരമ എന്നറിയപ്പെട്ടു. നര്‍മം പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്നു പലയാവര്‍ത്തി തെളിയിച്ച താരം സുകുമാരി കഴിഞ്ഞാല്‍ ഹാസ്യസാമ്രാട്ട് ജഗതിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ഏക പെണ്‍ കൊമേഡിയന്‍ കൂടിയായിരുന്നുവെന്നു പറയാം.


ഒരിക്കലും പൊരുത്തപ്പെടാനാവാത്ത വേര്‍പാടുകളുണ്ട്. അങ്ങനെ വരുമ്പോള്‍ മനസ്സ് യാഥാര്‍ത്ഥ്യത്തിനും അയഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചരിച്ചെന്നു വരാം. കഴിഞ്ഞ വര്‍ഷം മലയാളികള്‍ എത്ര തവണയാണ് ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോയത്. തുടക്കം നടി കല്‍പ്പനയിലൂടെയായിരുന്നു. അവിശ്വസനീയമായിരുന്നു ആ വാര്‍ത്ത.

2016 ജനുവരി 25 ന് സമയം ഏതാണ്ട് ഉച്ചയോടടുക്കുമ്പോഴായിരുന്നു ആ വിയോഗ വാര്‍ത്ത ജനങ്ങളിലേക്കെത്തിയത്. മാധ്യമങ്ങളിലൂടെ കേട്ടതും കണ്ടതുമൊന്നും സത്യമാവരുതേയെന്ന് അവര്‍ ആഗ്രഹിച്ചു, വെറുതെയെങ്കില്‍ കൂടി. കാരണം അത്രമാത്രം മലയാളികള്‍ ആ ബഹുമുഖപ്രതിഭയെ സ്‌നേഹിച്ചിരുന്നു. സിനിമാ പ്രേമികളെ ഒന്നടങ്കം തന്റെ ചിരിച്ചരടില്‍ കോര്‍ത്തുനിര്‍ത്താന്‍ കല്‍പ്പനയ്ക്ക് സാധിച്ചു. ചിരിപ്പിക്കുകയെന്നത് നിസാര കാര്യമല്ലല്ലോ?. നിഷ്‌കളങ്കമായ ഹാസ്യമായിരുന്നു അവര്‍ അവതരിപ്പിച്ചതിലേറെയും. നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ എത്രയെത്ര. പലതിലും കഥയില്ലാത്ത പെണ്ണായി പ്രേക്ഷകരെ ആവോളം ചിരിപ്പിച്ചു.


ഹാസ്യകഥാപാത്രങ്ങളെ കല്‍പനയോളം മികവുറ്റതാക്കിയ നടിമാര്‍ ചുരുക്കം. അത്തരം കഥാപാത്രങ്ങളില്‍ ഒരുപരിധിവരെ സംവിധായകര്‍ അവരെ തളച്ചിട്ടപ്പോഴും ഇടയ്‌ക്കൊക്കെ ആ അഭിനയ വല്ലരിയില്‍ ശക്തമായ കഥാപാത്രങ്ങളും പൂവിട്ടു. വെള്ളിത്തിരയില്‍ ജഗതിയും കല്‍പ്പനയും ഹിറ്റ് ജോഡികളായി. പ്രേക്ഷകര്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ആലിബാബയും ആറരക്കള്ളന്മാരും, ഗ്രാമപഞ്ചായത്ത്, കാബൂളിവാല, പുന്നാരം, മിസ്റ്റര്‍ ബ്രഹ്മചാരി, സേതുരാമയ്യര്‍ സിബിഐ, എന്നും സംഭവാമി യുഗേ യുഗേ, പഞ്ചവടിപ്പാലം, ആ നിര അങ്ങനെ നീളുന്നു.

കല്‍പ്പനയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1977 ല്‍ വിടരുന്ന മൊട്ടുകളിലൂടെയായിരുന്നു. ബാലതാരമായി. ശിഖരങ്ങള്‍, ദ്വിഗ് വിജയം എന്നീ ചിത്രങ്ങളിലും കല്‍പ്പന കുട്ടിയായി അഭിനയിച്ചു. പാതിരാസൂര്യന്‍, അന്തിവെയിലിലെ പൊന്നു, യാഗം, ഇതും ഒരു ജീവിതം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സമാന്തര സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന പോക്കുവെയിലില്‍ നായികയായി. ജി.അരവിന്ദന്‍ നിഷയെന്ന കഥാപാത്രത്തെ വിശ്വസിച്ചേല്‍പ്പിക്കുകയായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു നായകന്‍. രജത കമലം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ആ ചിത്രത്തെ തേടിയെത്തി.


നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പോക്കുവെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അത്തരമൊരു സമാന്തര സിനിമയുടെ ഭാഗമായിട്ടും കല്‍പ്പന പിന്നീട് ഹാസ്യനടിയുടെ ലേബലിലേക്ക് ചുരുക്കപ്പെട്ടു. മലയാളിയുടെ നായികാ സങ്കല്‍പത്തിന് പറ്റുന്ന ശരീരപ്രകൃതിയായിരുന്നില്ല കല്‍പ്പനയ്ക്ക്. താന്‍ സുന്ദരിയല്ല എന്ന് അവര്‍ തന്നെ പറയുമായിരുന്നു. പക്ഷെ, ആ മുഖത്ത് ഹാസ്യഭാവങ്ങള്‍ മിഴിവാര്‍ന്ന് നിന്നു. അതിനൊത്ത ശബ്ദവിന്യാസങ്ങളോടെ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് പകര്‍ന്നാട്ടം നടത്തി.

മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും, ഡോ.പശുപതിയിലെ യുഡിസി കുമാരിയും കാബൂളിവാലയിലെ ചന്ദ്രികയും പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മയും കുടുംബകോടതിയിലെ ഗുണ്ടൂര്‍ പാര്‍വ്വതിയും ഗ്രാമപഞ്ചായത്തിലെ പങ്കജാക്ഷിയും കല്‍പനയുടെ മികവിനുദാഹരണമായ ചില കഥാപാത്രങ്ങള്‍ മാത്രം. മിസ്റ്റര്‍ ബ്രഹ്മചാരിയിലെ കല്‍പന അവതരിപ്പിച്ച വീട്ടുജോലിക്കാരിയായ അനസൂയ പറയുന്ന ഒരു സംഭാഷണമുണ്ട്, 'പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലെ തമ്പുരാനെയെന്ന്'. ഇന്നും ഈ ഡയലോഗ് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍പ്പുണ്ട്.



1985 ല്‍ ചിന്നവീട് എന്ന തമിഴ്ചിത്രത്തില്‍ ഭാഗ്യരാജിന്റെ നായികയായി. ഭാഗ്യലക്ഷ്മി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തുടര്‍ന്ന് നായികാ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ച കല്‍പ്പനയെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത് അമ്മ വിജയലക്ഷ്മിയായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ മോഹിനിയെ അവതരിപ്പിക്കാന്‍ വിസമ്മതിച്ച കല്‍പ്പനയെ ആ കഥാപാത്രം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത് അമ്മയായിരുന്നു. ഏത് കഥാപാത്രമായാലും അത് അവതരിപ്പിച്ച് ഫലിപ്പിക്കുകയെന്നതാണ് ഒരു നടിയുടെ മികവെന്നും കഥാപാത്രം ചെറുതോ വലുതോയെന്നതില്‍ കാര്യമില്ലെന്നും ആ അമ്മ മകളെ പഠിപ്പിച്ചു. 1977 ല്‍ തുടങ്ങിയതാണ് കല്‍പ്പനയുടെ അഭിനയ ജീവിതം.

2016 ല്‍ വിടവാങ്ങുന്നതിന് തൊട്ടുമുമ്പുവരേയും അവര്‍ അഭിനേത്രിയായി തുടര്‍ന്നു. ഏകദേശം 300 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നിട്ടും വേണ്ടത്ര അംഗീകാരം അവരെ തേടിയെത്തിയില്ല. അതില്‍ കല്‍പ്പനയ്ക്കുമുണ്ടായിരുന്നു മനോവിഷമം. ആ സങ്കടം തീര്‍ന്നുകിട്ടിയത് 2012 ല്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിലൂടെയാണ്. റസിയ, ചെല്ലമ്മ അന്തര്‍ജനം എന്നിവരുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കി ബാബു തിരുവല്ലയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇതിലെ റസിയയെ അവതരിപ്പിച്ചത് കല്‍പ്പനയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിരസിച്ച ആ ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയതില്‍ അവര്‍ അങ്ങേയറ്റം സന്തോഷിച്ചിരുന്നു.


ചാര്‍ലിയിലെ ക്യൂന്‍ മേരിയെന്ന കഥാപാത്രത്തെയും അവര്‍ അനശ്വരമാക്കി. ദുഖങ്ങള്‍ക്കെല്ലാം വിരാമമിട്ട് കടലിന്റെ ആഴങ്ങളില്‍ ക്യൂന്‍ മേരി അഭയം തേടി. മറ്റുള്ളവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കല്‍പ്പനയും തന്റെ സ്വകാര്യ ദുഖങ്ങളൊന്നും മറ്റാരേയും അറിയിച്ചിരുന്നില്ല. ഒടുവില്‍ വിധിവന്ന് കൂട്ടിക്കൊണ്ടുപോകുന്നതിന് മുമ്പുവരേയും അവര്‍ മുഖത്ത് ചായം തേച്ചു. ഒടുവില്‍ ചമയങ്ങളേതുമില്ലാത്ത ലോകത്തേക്ക് എങ്കിലും ഒരിക്കലും ആ ചിരി പ്രേക്ഷക മനസ്സില്‍ നിന്ന് മായില്ല, അത് ഉറപ്പ്.

1965 ഒക്ടോബര്‍ 13 ന് നാടകപ്രവര്‍ത്തകരായ ചവറ വി.പി. നായരുടേയും വിജയലക്ഷ്മിയുടേയും മകളായാണ് കല്‍പ്പന പ്രിയദര്‍ശിനിയുടെ ജനനം. മിനി മോളെന്നും മീനുവെന്നും പ്രിയപ്പെട്ടവര്‍ സ്‌നേഹത്തോടെ വിളിച്ചു. നടിമാരായ ഉര്‍വശിയുടേയും കലാരഞ്ജിനിയുടേയും സഹോദരി. കമല്‍ റോയ്, അന്തരിച്ച പ്രിന്‍സ് എന്നിവര്‍ സഹോദരങ്ങള്‍. 1998 ല്‍ സംവിധായകന്‍ അനില്‍ കുമാറിനെ വിവാഹം കഴിച്ചു. പതിനാല് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ച് 2012 ല്‍ വിവാഹമോചിതയായി. മകള്‍ ശ്രീമയി. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദിലെത്തിയ കല്‍പ്പന അവിടെവച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (9 hours ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (9 hours ago)

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ്,കന്നട ഭാഷകളിലും പേരുണ്ടാകും  (9 hours ago)

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി, തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്  (9 hours ago)

പത്മകുമാറിന്റെ കുടുബം ആ സത്യം പറഞ്ഞു...! ഗോവിന്ദൻ പത്മകുമാറിനെ വിഴുങ്ങി...സെല്ലിൽ പൊട്ടിത്തെറി.  (9 hours ago)

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി  (10 hours ago)

രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു.... സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാട് ചോദ്യവുമായി കെ സി വേണുഗോപാൽ  (10 hours ago)

ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക് വരില്ല...!ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റി...ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്  (11 hours ago)

കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്; 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു!!  (11 hours ago)

ദാ കണ്ടിട്ട് പോടാ...അയ്യനെയല്ല സന്നിധാനത്ത് അയ്യപ്പന്മാരെ സിബ്ബൂരി കാണിച്ച് പോലീസ് ! വീഡിയോ പുറത്ത്; കൂട്ടയടി ?  (12 hours ago)

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍: 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി...  (12 hours ago)

'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (12 hours ago)

തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാ  (12 hours ago)

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ  (12 hours ago)

കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...  (12 hours ago)

Malayali Vartha Recommends