സംവിധായിക രമ്യയുടെ ചിത്രത്തില്‍ ഫഹദിന് വ്യത്യസ്‌ത വേഷം

യുവ സംവിധായിക രമ്യ രാജിന്റെ കന്നിചിത്രത്തില്‍ വ്യത്യസ്‌തമായ വേഷവുമായി ഫഹദ് എത്തുന്നു. വമ്പത്തി എന്ന ചിത്രത്തില്‍ ഫഹദിന്റെ ഇതുവരെയുളള അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയാകുന്ന കഥാപാത്രമായിരിക്കും എന്ന് രമ്യ രാജ് പറഞ്ഞു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് വമ്പത്തി ഒരുക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വ്യത്യസ്ഥമായ പശ്ചാത്തലത്തിലുളള ചിത്രം പ്രകൃതിയോടിണങ്ങിചേര്‍ന്നുളള അവതരണ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ റോളായ വമ്പത്തി ഒരു മരമാണെന്നതാണ് മറ്റൊരു കൗതുകകരമായ വസ്‌തുത. ചിത്രം പ്രധാനമായും കേരളത്തിലാണ് ചിത്രീകരിക്കുക. ചിലഭാഗങ്ങള്‍ തമിഴ്‌നാട്ടിലും ചിത്രീകരിക്കണമെന്ന് സംവിധായിക പറഞ്ഞു.
https://www.facebook.com/Malayalivartha