കുഞ്ഞാറ്റയുടെ പൊന്നനിയൻ നീലാണ്ടന്‍; മനസ്സ് തുറന്ന് ഉർവശി

തലയണ മന്ത്രത്തിലും മിഥുനത്തിലുമൊക്കെ ഉർവശിയുടെ മുഖത്തു നമ്മൾ കണ്ട അതേ ചമ്മൽ ചിരിയിലൂടെ ഉർവശി പറയുന്നു.. ‘‘എന്റെയും ശിവൻചേട്ടന്റെയും ജീവിതം മാറ്റിമറിച്ചത് ഇതാ ഇവനാണ്.’’ കുഞ്ഞുണ്ടായതോടെ ജീവിതം ആകെ മാറിമറിഞ്ഞു. ഇപ്പോള്‍ മകന്റെ വളര്‍ച്ച ആസ്വദിക്കുകയാണ് ഞാൻ. ജീവിതത്തില്‍ മാത്രമല്ല തിരഞ്ഞെടുക്കുന്ന സിനിമയില്‍ പോലും മാറ്റം വന്നു. സിനിമയുടെ തിരക്കഥ ആലോചിക്കുമ്പോള്‍ തൊട്ട് അതിന്റെ ഭാഗമാകാന്‍ കഴിയുന്നുണ്ട്. എല്ലാ പിന്തുണയും കിട്ടുന്ന തരത്തില്‍ ഒരു കുടുംബ ജീവിതം ഇപ്പോള്‍ കിട്ടി.
സിനിമയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഡിമാന്‍ഡുള്ളപ്പോള്‍ നല്ല പ്രതിഫലം കിട്ടും. അവസരങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന തുകയിലും കുറവുണ്ടാകും. ഇപ്പോള്‍ എനിക്കുള്ള അവസരങ്ങള്‍ എത്ര നാള്‍ ഉണ്ടാകുമെന്ന് അറിയില്ല. സിനിമയായതു കൊണ്ടു തന്നെ ഒന്നും പ്രവചിക്കാനും കഴിയില്ല . മനോജ് കെ ജയന്‍ വേറെ വിവാഹം കഴിച്ചതിന് പിന്നാലെ ഉര്‍വ്വശിയും മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇപ്പോള്‍ മകന്‍ നീലാണ്ടനും ഭര്‍ത്താവ് ശിവപ്രസാദിനുമൊപ്പം ചെന്നൈയില്‍ സസന്തോഷം കഴിയുകയാണ് ഉര്‍വ്വശി.

നീലാണ്ടന്‍ എന്നത് മകന്റെ വിളിപ്പേരാണ്. അവിന്റെ പേരും പേരിന് പിന്നിലെ ദീര്‍ഘ വീക്ഷണവും ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി വ്യക്തമാക്കുന്നുണ്ട്.നീലാണ്ടന്‍ എന്നത് ഉര്‍വ്വശി മകനെ വീട്ടില്‍ വിളിക്കുന്ന വിളിപ്പേരാണ്. യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഇത്ര ഘനമുള്ള പേര് വിളിക്കാനുള്ള ബുദ്ധിമുട്ടാണ് മകന് നീലാണ്ടന്‍ എന്ന വിളിപ്പേര് നല്‍കാന്‍ കാരണം.

നീലണ്ടനും ഇശനും പ്രജാപതിയും എല്ലാം ശിവനാണെന്നും ഉര്‍വ്വശി പറയുന്നു. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളായ കുഞ്ഞാറ്റായാണ് ഇഷാന്‍ പ്രജാപതി എന്ന് പേരിട്ടത്. കുഞ്ഞാറ്റയെ ആയിരുന്നു പേര് നിര്‍ദ്ദേശിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഇന്റര്‍നെറ്റിലൊക്കെ തിരഞ്ഞാണ് അനിയന് ഈ പേര് കുഞ്ഞാറ്റ കണ്ടെത്തിയത്. കുഞ്ഞാറ്റയ്ക്കും കല്പനയുടെ മകള്‍ ശ്രീമയിക്കും ഇഷാനെ ജീവനാണ്. എല്ലാ ദിവസവും വിളിച്ച് സംസാരിക്കും. ഇവര്‍ക്കൊക്കെ കളിക്കൂട്ടിന് കിട്ടിയ ആദ്യ കുട്ടിയാണ് ഇഷാന്‍. ഇവരെ കണ്ടാല്‍ കുഞ്ഞാറ്റ ഞെക്കിപ്പിഴിയാന്‍ തുടങ്ങുമെന്നും ഉര്‍വ്വശി പറയുന്നു.

https://www.facebook.com/Malayalivartha
























