മുകേഷും സരിതയും വീണ്ടുമൊരുമിച്ചു; മൂത്ത മകൻ ശ്രാവണിന്റെ ‘കല്യാണ’ത്തിന് !!

ശ്രാവണിന്റെ ആദ്യസിനിമയായ കല്യാണത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. ഇന്നലെ രാവിലെ പത്തിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലായിരുന്നു ചടങ്ങ്. മുകേഷ് ആണ് ആദ്യമെത്തിയത്. എല്ലാവരേയും കണ്ട് ക്ഷണിച്ചിരുത്തിയ ശേഷം മുകേഷ് വേദിയുടെ മുന്‍നിരയില്‍ ഇരുപ്പുറപ്പിച്ചു. സരിത എത്തുമോ എന്നായിരുന്നു എല്ലാവരുടേയും ആകാംക്ഷ. അതിന് വിരാമമിട്ട് സരിത മകന്‍ ശ്രാവണിനേയും കൂട്ടി വേദിയിലേക്ക് വന്നു. സരിതയും മുകേഷും ഒരുമിച്ച് കണ്ടുമുട്ടുന്ന നിമിഷം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ അക്ഷമരായി നില്‍ക്കുകയായിരുന്നു.
എന്നാല്‍ മുകേഷിനെ ശ്രദ്ധിക്കാതെ സരിത എതിര്‍വശത്തേയ്ക്ക് നടന്നുപോയി. ഇതിനിടയിലാണ് ശ്രാവണ്‍ അച്ഛനെ അന്വേഷിച്ചെത്തിയത്. അതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കി അവസാനം കസേര ഇല്ലാത്തതിനാല്‍ മുകേഷ് ഒരു വശത്തേക്ക് മാറി നില്‍ക്കുകയായിരുന്നു.

‘അച്ഛന്‍ ഇവിടെ ഒളിച്ചു നില്‍ക്കുകയാണോ’ എന്നുചോദിച്ച് ശ്രാവണ്‍ മുകേഷിന്റെ അടുത്തെത്തി കെട്ടിപ്പിടിച്ചു. പതിവ് ചമ്മലോടെ മുകേഷ് മകനെ കെട്ടിപിടിച്ചു. കിട്ടിയ തക്കത്തിന് മാധ്യമപ്രവര്‍ത്തകര്‍ ഇരുവരേയും വളഞ്ഞിട്ട് ഫോട്ടോഷൂട്ട് തുടങ്ങി.

അവരോട് ഒരുനിമിഷമെന്നുപറഞ്ഞ് ശ്രാവണ്‍ ഓടിപ്പോയി അമ്മ സരിതയെ കൂട്ടിക്കൊണ്ടുവന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ശ്രാവണ്‍ മുകേഷിനേയും ഞെട്ടിച്ചു. പിന്നെ മൂവരേയും നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ടായി. ഇതിനിടയില്‍ ശ്രാവണ്‍ എല്ലാവരേയും വീണ്ടും ഞെട്ടിച്ചു. അതുവരെ അച്ഛനും അമ്മയ്ക്കും നടുക്ക് നിന്ന ശ്രാവണ്‍ പതുക്കെ അവിടുന്ന് മാറിനിന്നു. അപ്പോള്‍ മുകേഷും സരിതയും ഒരുമിച്ചായി. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് ശ്രാവണ്‍ ശരിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിത്രവിരുന്ന് തന്നെ നല്‍കി കൈയടി നേടി.

എന്നാല്‍ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടും സരിതയും മുകേഷും പരസ്പരം സംസാരിച്ചില്ല. ചടങ്ങിന്റെ അവതാരിക ആവര്‍ത്തിച്ചാവര്‍ത്തിച്ച് ‘നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍’ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഇടക്ക് ആരോ ചെന്നുതിരുത്തിയപ്പോള്‍ ‘നടന്‍ മുകേഷിന്റെയും പ്രിയനടി സരിത ചേച്ചിയുടേയും മകന്‍ ശ്രാവണ്‍’ എന്നാക്കി തിരുത്തിയതും ശ്രദ്ധേയമായി.

https://www.facebook.com/Malayalivartha
























