അമ്മയായെന്ന വാർത്തയോട് രഞ്ജിനിയുടെ പ്രതികരണം ഇങ്ങനെ...

താൻ അമ്മയായ വിവരം ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയറിഞ്ഞ ഞെട്ടലിലാണ് രഞ്ജിനി ഹരിദാസ്. വാർത്തയുടെ സ്ക്രീൻഷോട്ട് സഹിതം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചത്. 'ഇതെപ്പോ ഞാനറിഞ്ഞില്ലല്ലോ' എന്ന കുറിപ്പോടെയാണ് രഞ്ജിനി ഞെട്ടിപ്പിക്കുന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്. രഞ്ജിനി ഹരിദാസ് അമ്മയായി കുഞ്ഞിന്റെ അച്ഛനെ കണ്ടാൽ ഞെട്ടും എന്ന തലക്കെട്ടോടെയാണ് വ്യാജവാർത്ത പ്രചരിച്ചത്.
വിമര്‍ശകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് രഞ്ജിനി ഹരിദാസ്. എന്തു ചെയ്താലും വിമര്‍ശനവുമായി അവരെത്തിക്കോളും. പട്ടികളെ കൊല്ലുന്ന വിഷയം വന്നപ്പോഴും ഭിന്നലിംഗക്കാര്‍ നേരിടുന്ന വിഷയത്തെക്കുറിച്ചുമെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്വന്തം നിലപാട് വ്യക്തമാക്കി താരം രംഗത്ത് വന്നിരുന്നു. മുമ്പ് അവതാരകയായി മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ കുഞ്ഞിനെ ദത്തെടുക്കുമെന്ന് രഞ്ജിനി അറിയിച്ചിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഇക്കാര്യം താരം പ്രാവര്‍ത്തികമാക്കിയത്.

ഏത് വിഷയത്തിലും കൃത്യമായ നിലപാടുകളും സ്വന്തമായ അഭിപ്രായങ്ങളുമുള്ള രഞ്ജിനിയെ ട്രോളാൻ കിട്ടുന്ന അവസരങ്ങളൊന്നും ട്രോളന്മാർ പാഴാക്കിയിട്ടുമില്ല. ആധുനീക മലയാളഭാഷയുടെ മാതാവ് എന്നു വിളിച്ചവരോടും ഒട്ടും മുഷിയാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽത്തന്നെ ആ കളിയാക്കലുകളെ ഉൾക്കൊണ്ടു തന്നെ രഞ്ജിനി മുന്നോട്ടുപോയി. എന്നാൽ വ്യക്തിത്വത്തെയും സ്വഭാവത്തെയും അപമാനിക്കുന്ന തരത്തിലാണ് പുതിയ വാർത്തയെത്തിയിരിക്കുന്നത്. രഞ്ജിനി അമ്മയായി എന്ന തരത്തിലുള്ള വാർത്തയാണിപ്പോൾ പ്രചരിക്കുന്നത്. രഞ്ജിനിയുടെ ചിത്രത്തിനൊപ്പം ഒരു നവജാതശിശുവിന്റെ ചിത്രവും കൂടി ഉപയോഗിച്ചാണ് വ്യാജവാർത്ത പ്രചരിപ്പിക്കപ്പെടുന്നത്.
അവിവാഹിതയായ രഞ്ജിനി ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വാർത്തയാക്കാനൊന്നും താരം ശ്രമിച്ചിരുന്നുമില്ല. അതിനുശേഷമാണ് രഞ്ജിനിയെക്കുറിച്ച് ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്. വ്യാജവാർത്തക്കെതിരെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























