അന്വേഷണ സംഘത്തിന് മൊഴി നൽകിയ നടി താൻ അല്ല; എനിക്ക് ഒരു ക്വട്ടേഷനും കിട്ടിയിട്ടില്ല: ഭാമ

മൂന്ന് വര്‍ഷം മുമ്പ് സുനിയുടെ ക്വട്ടേഷനില്‍ തളര്‍ന്ന യുവനടി താനല്ലെന്ന് പറഞ്ഞ് ഭാമ രംഗത്ത്. അന്വേഷണ സംഘത്തിന് മൊഴി നല്കിയ നടി താൻ അല്ല. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവിന് വേണ്ടി സുനി ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നു. അന്തരിച്ച സംവിധായകൻ ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ ഒരു നടിയാണ് പൾസറിന്റെ ക്രൂര പീഡനത്തിനിരയായതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
ഇത് ഭാമയാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ തെറ്റിദ്ധരിക്കപ്പെട്ട ആ നടി താൻ അല്ലെന്ന് പറഞ്ഞാണ് ഭാമ രംഗത്തെത്തിയത്. ആക്രമണത്തിന് ശേഷം സിനിമയിൽ നിന്ന് തന്നെ ഏറെ ക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ലോഹിതദാസിന്റെ "നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തിയത്. ഇടക്കാലത്ത് സിനിമയിൽ സജീവമല്ലാതിരുന്ന താരം അടുത്തയിടയ്ക്കാണ് വീണ്ടും മലയാളത്തിൽ സജീവമായത്. ഇക്കാരണങ്ങൾക്കൊണ്ട് പ്രചരിച്ച വാർത്തയിലെ നടി ഭാമയാണെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതോടെയാണ് ഭാമ തന്നെ വാർത്ത തള്ളി രംഗത്തുവന്നത്.
കിളിരൂർ പീഡനക്കേസിൽ ആരോപണ വിധേയനായ നിർമാതാവിന് വേണ്ടിയാണ് പൾസർ സുനി ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ നായികയെ ആക്രമിച്ചത് എന്നായിരുന്നു വാർത്തകൾ. ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു പൾസറിന്റെ ആദ്യ ക്വട്ടേഷൻ ആക്രമണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്യഭാഷയിലും തിരക്കേറിയ ഭാമ അടുത്ത് തന്നെ ആരംഭിക്കാൻ പോകുന്ന തെലുങ്ക് ചിത്രത്തിനുള്ള തയാറെടുപ്പിലാണ്. ഭാമയുടേതായി മലയാളത്തിൽ ഉടൻ റിലീസുകൾ ഒന്നുമില്ല. തെലുങ്കിൽ രണ്ടു ചിത്രങ്ങളിൽ ഭാമ കരാർ ഒപ്പിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























