രാജമൗലി ചിത്രത്തില്‍ ശ്രീദേവിയും മോഹന്‍ലാലും ഒന്നിക്കുന്നു

ബാഹുബലിക്കുശേഷം രാജമൗലി ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ശ്രീദേവിയും മോഹന്‍ലാലും സുപ്രധാനമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. . കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചെയ്ത രണ്ട് തെലുങ്ക് ചിത്രങ്ങളായ ജനത ഗ്യാരേജും മനമാന്തയും (മലയാളത്തില്‍ വിസ്മയം) വമ്പന്‍ ഹിറ്റുകളായിരുന്നു. ഇതിനുപിന്നാലെയാണ് തെലുങ്ക് ചിത്രത്തില്‍ മലയാളത്തിന്റെ പുതിയ താരം വീണ്ടും അഭിനയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് .
രാജമൗലിയും നടി ശ്രീദേവിയും തമ്മില്‍ ബാഹുബലിയിലെ മഹാറാണി ശിവകാമിയുടെ വേഷത്തെച്ചൊല്ലിയുള്ള തര്‍ക്കം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു . ബാഹുബലിയില്‍ ശിവകാമിയുടെ വേഷത്തിന് രാജമൗലി ആദ്യം ശ്രീദേവിയെയാണ് സമീപിച്ചത് എന്നാല്‍ ശ്രീദേവി വന്‍ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവരെ ഒഴിവാക്കി രമ്യാ കൃഷ്ണനെ ശിവകാമിയാക്കിയതെന്നുമാണ്എന്നായിരുന്നു വാര്‍ത്തകള്‍ .ഇതിനെതിരെ ശ്രീദേവി പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവില്‍ മൂവരും ഒന്നിക്കാന്‍ പോകുന്നുവെന്നാണ് പുതിയ വാര്‍ത്ത.
https://www.facebook.com/Malayalivartha
























