സിനിമ സെറ്റുകളില്‍ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് സംസാരിക്കരുതെന്ന് കര്‍ശന വിലക്ക്

നടന്‍ ദിലീപിന്റെ അറസ്റ്റിനെ കുറിച്ചോ, നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചോ സിനിമാ സെറ്റുകളില്‍ സംസാരിക്കരുതെന്ന് കര്‍ശന വിലക്ക്. അമ്മയും ഫെഫ്ക്കയും നിര്‍മാതാക്കളുടെ സംഘടനയും ആലോചിച്ചാണ് അനൗദ്യോഗികമായി ഈ തീരുമാനം എടുത്തത്.
സിനിമാ ലൊക്കേഷനില്‍ ദിവസവും ധാരാളം ആളുകള്‍ വന്ന് പോകും. അവര്‍ ആരൊക്കെയാണെന്ന് പലപ്പോഴും സെറ്റിലുള്ളവര്‍ക്ക് തന്നെ ധാരണയുണ്ടാകില്ല. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരും എത്തുന്നുണ്ട്. ആ നിലയ്ക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ നാളെയത് വാര്‍ത്തയാകുമോ എന്ന് ഭയമുണ്ട്.
പാലക്കാട്ടും ഫോര്‍ട്ട് കൊച്ചിയിലുമായാണ് മഞ്ജുവാര്യരുടെ ആമിയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സെറ്റില്‍ മഞ്ജുവാര്യരാണ് കേന്ദ്രകഥാപാത്രം. മഞ്ജുവാര്യര്‍ മൂഡൗട്ട് ആകാതിരിക്കാന്‍ ദിലീപുമായോ, ആക്രമിക്കപ്പെട്ട നടിയുമായോ ബന്ധപ്പെട്ട കാര്യങ്ങളോ സംസാരിച്ചാല്‍ ഷൂട്ടിംഗിനെ ബാധിക്കും.
ദിലീപ് അറസ്റ്റിലായ ദിവസം ആറ് മണികഴിഞ്ഞ് പാക്കപ്പ് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ലാല്‍ജോസാണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്താണ് ലാല്‍ജോസ്. അതിനാല്‍ ആ സെറ്റിലും ഇത്തരം ചര്‍ച്ചകള്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ ലൊക്കേഷനിലെയും സ്ഥിതി ഇത് തന്നെ.
താരങ്ങള്‍ തമ്മില്‍ കാണുമ്പോഴോ, സ്വകാര്യ സദസുകളിലോ പോലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. തെളിവില്ലാതെ ദിലീപിനെ പോലൊരാളെ പൊലീസ് അറസ്റ്റ് ചെയ്യില്ലെന്ന് അമ്മയുടെ നേതൃത്വത്തിലുള്ളവര്‍ക്ക് വരെ അറിയാം.
https://www.facebook.com/Malayalivartha
























