ദിലീപിന്റെ വാദം പൊളിച്ചടുക്കി പോലീസ്; ജോർജേട്ടൻസ് പൂര'ത്തിന്റെ സെറ്റിൽ സംഭവിച്ചത്...

പൾസർ സുനിയെ കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നുമുള്ള നടൻ ദിലീപിന്റെ വാദം കേരള പോലീസ് വീണ്ടും പൊളിച്ചു. തൃശൂരിൽ ജോർജേട്ടൻസ് പൂരം സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ യാദൃശ്ചികമായി ഹോട്ടൽ ജീവനക്കാർ പകർത്തിയ ദിലീപുമായുള്ള സെൽഫിയിൽ പൾസർ സുനിയുടെ സാന്നിദ്ധ്യം നേരത്തെ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് നാല് ദിവസം പൾസർ സുനി സിനിമ സെറ്റിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന വിവരവും അന്വേഷണ സംഘം ഉറപ്പിച്ചത്. സിനിമയുടെ നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായകമായ തെളിവ് പൊലീസിന് ലഭിച്ചത്. ജോർജേട്ടൻസ് പൂര'ത്തിന്റെ സെറ്റിലാണ് പൾസർ സുനി ഡ്രൈവറായിരുന്നുവെന്ന വിവരം ലഭിച്ചത്. സെറ്റിൽ ഡ്രൈവറായിരുന്ന സലീം എന്നയാൾ അവധിയെടുത്തപ്പോഴാണ് പകരക്കാരനായി സുനിയെത്തിയത്.
പൾസറുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായി നിലവിലുണ്ടായിരുന്ന ഡ്രൈവറെ ബോധപൂർവ്വം അവധിയെടുപ്പിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























