അച്ഛനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന നിലപാടിൽ മീനാക്ഷി; അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാൽ പ്രതികരിക്കുമെന്ന് മകൾ

നടി ആക്രമിക്കപ്പെട്ട കേസിൽ അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാൽ പ്രതികരിക്കുമെന്ന് മകൾ മീനാക്ഷി പറഞ്ഞതായി റിപ്പോർട്ട്. വേർപിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. ആരോടും സംസാരിക്കാൻ താൽപര്യമില്ലാതെയിരുന്ന മീനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന് വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നുമാണ് മംഗളത്തിലെ റിപ്പോർട്ട്.
ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ താൻ ചുമ്മാ മിണ്ടാതിരിക്കില്ലെന്നും വിവാഹ മോചനത്തിനിടയാക്കിയ കാര്യങ്ങൾ അറിയാവുന്നത് കോടതിയിൽ പറയുമെന്ന നിലപാടിലാണ് മീനാക്ഷി. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ നേരിട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ മീനാക്ഷിക്ക് നിയമപരമായ തടസ്സമുണ്ടെങ്കിലും ബന്ധുക്കളുടെ സഹായത്തോടെ കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാനുള്ള അവസരമുണ്ടെന്നാണ് വിലയിരുത്തലെന്നും പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതോടെ വിഷയത്തിൽ മീനാക്ഷി ഇടപെട്ടുവെന്നും മീനാക്ഷിയുടെ പിന്തുണ ഇപ്പോഴും ദിലീപിനെന്ന തരത്തിലാണ് മംഗളത്തിലെ വാർത്ത. പിആർ ഏജൻസികളുടെ സൃഷ്ടിയാണോ ഇതെന്നും വ്യക്തമല്ല. ദിലീപ് അറസ്റ്റിലായ ശേഷം മീനാക്ഷി ഗൾഫിലാണെന്നാണ് സൂചന. ഇതിനിടെ കല്യാൺ ഗ്രൂപ്പിന്റെ ഷോറൂം ഉദ്ഘാടനത്തിന് മഞ്ജു യുഎഇയിൽ പോയിരുന്നു.

യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ പ്രധാന സാക്ഷിയായേക്കുമെന്നായിരുന്നു റിപ്പോർട്ട്. ദിലീപിന്റെ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ക്വട്ടേഷനിലേക്കും നടിയെ തട്ടിക്കൊണ്ടു പോകലിലേക്കും നയിച്ചതെന്ന നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. നേരത്തേ തങ്ങളുടെ കുടുംബ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിൽ മഞ്ജു വാര്യർ അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ളതായിട്ടാണ് വിവരങ്ങൾ.
മഞ്ജുവുമായി വിവാഹ ബന്ധത്തിലിരിക്കുമ്പോൾ ദിലീപിനെയും നടിയും ദിലീപിന്റെ നിലവിലെ ഭാര്യയുമായ കാവ്യാമാധവനെയും ചേർത്തുള്ള വിവരങ്ങൾ തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയാണ് മഞ്ജുവിന് കൈമാറിയെന്നും അതിനെ തുടർന്നാണ് ബന്ധം തകർന്നതെന്നും നേരത്തേ വിവരങ്ങൾ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha
























