ചാരിറ്റിയുടെ മറവില്‍ അമ്മ സംഘടന വെട്ടിച്ചത് കോടികള്‍: ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

താരസംഘടനയായ അമ്മ വന്‍തുക നികുതിയിനത്തില്‍ വെട്ടിച്ചതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. എട്ടുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക ചിലവഴിച്ചതെന്നാണ് അമ്മ ആദായ നികുതി വകുപ്പിനോടു പറഞ്ഞത്. എന്നാല്‍ ചാരിറ്റി സംഘടനയല്ലാത്ത അമ്മയ്ക്ക് ഇത്തരത്തില്‍ തുക ചിലവഴിക്കാനുള്ള അവകാശമില്ലെന്നും ഇത്തരത്തില്‍ പണം ചിലവഴിച്ചതായി യാതൊരു രേഖകളും ഇല്ലെന്നുമാണ് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിദേശത്തും കേരളത്തിലും നടന്ന താരസംഘടനകളുടെ പ്രതിഫലത്തുക മറച്ചുവെച്ചാണ് അമ്മയുടെ നികുതി വെട്ടിപ്പ്. 2011-12, 2014-15 വര്‍ഷങ്ങളായി കേരളത്തിലും പുറത്തും അമ്മ നടത്തിയ താരനിശയുടെ പ്രതിഫലത്തുകയുടെ നികുതി വെട്ടിക്കുകയായിരുന്നു.
2012ല്‍ ഒരു സ്വകാര്യ ചാനലിനുവേണ്ടി അമ്മ നടത്തിയ താരനിശയ്ക്ക് പ്രതിഫലമായി കൈപ്പറ്റിയത് രണ്ടുകോടി അഞ്ചുലക്ഷം രൂപയാണ്. ഇതിനു പുറമേ 2014ല്‍ മറ്റൊരു ചാനലിനുവേണ്ടി കൊച്ചിയിലും വിദേശത്തും നടത്തിയ താരനിശയ്ക്ക് ആറുകോടിയിലധികം രൂപ പ്രതിഫലമായി കൈപ്പറ്റി. എന്നാല്‍ ഇതിനൊന്നും നികുതി നല്‍കിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha
























