അനന്തരം ദിലീപിനെ കാവ്യയുടെ കുടുംബവും കൈവിടുന്നു...

ഒടുവിൽ കാവ്യാമാധവന്റെ കുടുംബവും ദിലീപിനെ കൈയൊഴിയുന്നു. ദിലീപ് കാരണം തങ്കളുടെ ബിസിനസുകൾ തകർന്നു എന്നാണ് ആക്ഷേപം. കാവ്യാ മാധവന്റെ ഓൺലൈൻ വസ്ത്ര വിൽപ്പനശാലയായ ലക്ഷ്യയിൽ പോലീസ് റെയ്ഡ് ഉണ്ടായതിനെ തുടർന്നാണ് സ്ഥാപനത്തിന് ഇടിവുണ്ടായത്. ലക്ഷ്യയെ കൊതിയോടെ നോക്കിയിരുന്ന സ്ത്രീകൾ പോലും ഇപ്പോൾ ദിലീപിന്റെ അപവാദവുമായി ലക്ഷ്യയെ കൂട്ടിയിണക്കുകയാണ്.
ലക്ഷ്യക്ക് മുന്നിലൂടെ കടന്നുപോകുന്നവർ ഇവിടെയാണ് പോലീസ് വന്നതെന്ന് പറയുന്നു. പൾസർ സുനിയുടെ താവളമാണ് ലക്ഷ്യ എന്ന് പറയുന്നവരുമുണ്ട്. ലക്ഷ്യയുടെ ഉദ്ദേശ ലക്ഷ്യങ്ങളൊക്കെ തകർന്നു. തങ്ങളുടെ മകളുടെ ജീവിതം ദിലീപ് പാഴാക്കിയെന്നാണ് കാവ്യയുടെ മാതാപിതാക്കൾ ചിന്തിക്കുന്നത്. കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. എന്നാൽ കാവ്യയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. അത് വലിയ അപകടമായെന്ന ചിന്തയിലാണ് വീട്ടുകാർ.
നിശാൽ ചന്ദ്രയുമായുള്ള വിവാഹം തെറ്റി പിരിഞ്ഞപ്പോഴും കാവ്യയുടെ വീട്ടുകാർ ദിലീപിനെയാണ് കുറ്റപ്പെടുത്തിയത്. എന്നാൽ തനിക്ക് കാവ്യയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് ദിലീപ് എല്ലാവരെയും പറ്റിച്ചു. ദിലീപുമായുള്ള ബന്ധം ശരിയല്ലെന്ന നിലപാടാണ് വീട്ടുകാർക്ക് ഉണ്ടായിരുന്നത്. കാവ്യയുടെ കുടുംബം അത്തരക്കാരല്ല. അവർ മാന്യമായി ജീവിക്കുന്നവരാണ്.
ദിലീപിനെ കാണാൻ കാവ്യയോ അവരുടെ മാതാപിതാക്കളോ ഇതേ വരെയും ജയിലിൽ എത്തിയിട്ടില്ല. കാവ്യ എത്തിയാൽ അത് വാർത്തയാകുമെന്ന് മനസ്സിലാക്കാം. എന്നാൽ കാവ്യയുടെ മാതാപിതാക്കൾക്കോ സഹോദരനോ ജയിലിൽ പോകാം. അക്കാര്യം വാർത്തയാകില്ല. എന്നാൽ പ്രതിസന്ധിയിലായ ദിലീപിനെ ആരും സഹായിക്കാനില്ല. സ്വന്തം അനിയൻ മാത്രമാണ് ജയിലിൽ എത്തുന്നത്.
മകൾ മീനാക്ഷി പോലും ദിലീപിനെ സന്ദർശിച്ചിട്ടില്ല. ഇന്നലെ വരെ തന്നെ കാണാൻ ക്യൂ നിന്ന ആരും ദിലീപിനെ കാണാൻ ചെല്ലുന്നില്ല. കോടികൾ കൈയിൽ വച്ച് അമ്മാനമാടിയ വ്യക്തി ഇപ്പോൾ 200 രൂപക്ക് വേണ്ടി കേഴുന്നു. കണ്ടു കണ്ടിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ഭവാൻ എന്ന ദേവവാക്യം എഴുതിയത് ദിലീപിനെ കുറിച്ചാണോ എന്നു തോന്നിപോകും.
ഏതായാലും കാവ്യ ഇതേ വരെ മനസ് തുറന്നിട്ടില്ല. അതേ സമയം കാവ്യക്കും ദിലീപിന്റെ ചെയ്തികളിൽ അമർഷമുണ്ട്. കാവ്യ അറിഞ്ഞിട്ടല്ല ദിലീപ് ആക്രമം നടത്തിയതെന്ന് സൂചനയുണ്ട്. കാവ്യയെ കൂടി ദിലീപ് പ്രതിസന്ധിയിലാക്കി എന്നാണ് കാവ്യയുടെ ബന്ധുക്കൾ പറയുന്നത്. ചുരുക്കത്തിൽ കാവ്യയും ദിലീപും തമ്മിലുള്ള വിവാഹബന്ധത്തിന്റെ ഭാവി എന്താകുമെന്ന് സംശയിക്കുന്നവരും ധാരാളം.
കാവ്യ അവരുടെ എറണാകുളത്തെ വീട്ടിലാണുള്ളത്. ദിലീപിന്റെ വീട്ടിൽ നിന്നും അവർ മാറി. മുഴുവൻ സമയവും കാവ്യയും മാതാപിതാക്കളും അവരുടെ വീട്ടിൽ തന്നെയാണുള്ളത്. പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവർ.
https://www.facebook.com/Malayalivartha
























