താരങ്ങളെ കുറിച്ച് സംവിധായകന്‍ കമല്‍ പറയുന്നു...

താരങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ മറുപടി ഏറെ വ്യത്യസ്തമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച സംവിധായകനോട് അച്ചടക്കമുള്ള താരം ആരാണെന്ന് ചോദിച്ചപ്പോള്‍ സംവിധായകന്‍ മറുപടി ഇങ്ങനെയായിരുന്നു.
ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് പുലര്‍ച്ചെ നാല് മണിക്ക് മോഹന്‍ലാല്‍ ലൊക്കേഷനിലെത്തുമായിരുന്നു. കൊചൈക്കനാലില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ചിത്രത്തിലെ കുട്ടികളെ കൊണ്ടുപോവാനും അഭിനയിപ്പിക്കാനുമൊക്കെ മോഹന്‍ലാല്‍ സഹായിക്കുമായിരുന്നു. ലൊക്കേഷനില്‍ ആദ്യമെത്തിയിരുന്നത് മോഹന്‍ലാലായിരുന്നു.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ഷൂട്ടിങ്ങിനിടയില്‍ ജയറാമിന്റെ കൃത്യതയെക്കുറിച്ചാണ് കമല്‍ പറയുന്നത്. ജയറാമിന് വല്ലപ്പോഴുമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രാവിലെ മുതല്‍ ലൊക്കേഷനിലെത്താറുണ്ട് ജയറാമെന്ന് കമല്‍ പറയുന്നു.
മമ്മൂട്ടി എന്ന താരത്തെക്കുറിച്ച് മറ്റ് സംവിധായകര്‍ ഉന്നയിച്ചിരുന്ന യാതൊരു പരാതിയും തനിക്കില്ലെന്ന് കമല്‍ പറഞ്ഞു. ഇതുവരെ ഒരു തരത്തിലുള്ള പ്രശ്‌നവും മമ്മുക്ക ഉണ്ടാക്കിയിട്ടില്ല. എല്ലാ സിനിമകളിലും കൃത്യസമയത്ത് തന്നെ അദ്ദേഹം എത്തിയിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.
ദിലീപ് എല്ലാ സെറ്റിലും വൈകി വരുന്നയാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു ദിവസം വൈകി വന്നപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായി എത്താന്‍ തുടങ്ങിയെന്നും കമല്‍ പറഞ്ഞു.
മൊത്തത്തില്‍ ഡിപ്ലോമസിയായ ഉത്തരമാണല്ലോയെന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ ഇടപെടുന്നതിന് അനുസരിച്ചാണ് താരങ്ങള്‍ ഇങ്ങോട്ടും ഇടപഴകുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























