ഡി സിനിമാസിന്റെ ഉദ്‌ഘാടന വേളയിൽ കലാഭവൻ മണിയും ദിലീപും; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലിലായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു.ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയിലാണെന്നാണ് ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം ദിലീപിനെതിരാണ് .മാത്രമല്ല കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.മറ്റൊന്ന് കലാഭവന്‍ മണിയും ദിലീപും ചേര്‍ന്നാണ് സംരംഭം തുടങ്ങിയതെന്നും പിന്നീട് ദിലീപ് തന്റേതാക്കി മാറ്റിയെന്നുമാണ് .
എന്നാല്‍ ആരോപണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്. ഡി സിനിമാസിന്റെ ഉത്ഘാടനത്തിന് മണി എത്തുന്നതിന്റെ ചിത്രമാണത്.ഡി സിനിമാസിന്റെ ഉത്ഘാടനത്തിന് എത്തിയ മണി ദിലീപുമായി സംസാരിക്കുന്നതിന്റേയും മണിയെ പൂ നൽകി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.

https://www.facebook.com/Malayalivartha
























