എന്നെയും ഫഹദിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ല; മനസ്സ് തുറന്ന് ഫർഹാൻ

ഫാസിലിന്റെ രണ്ടു മക്കള്‍ ഫഹദും ഫര്‍ഹാനും മരുമകള്‍ നസ്രിയയും സിനിമാ രംഗത്തുള്ളവര്‍.ഒരു സിനിമാ കുടുംബത്തിനപ്പുറം ഫഹദിനേയും നസ്രിയയേയും ഫര്‍ഹാനേയും ആരാധിക്കാന്‍ ഇവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയും ഒരു കാരണമാണ്. ഫര്‍ഹാന്റെ പുതിയ ചിത്രമാണ് ബഷീറിന്റെ പ്രണയ ലേഖനം.സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് പുതിയ ചിത്രം ചെയ്തത്.
സിനിമയെ കുറിച്ച് വ്യത്യസ്ഥ കാഴ്ചപ്പാടാണ് ഫര്‍ഹാനുള്ളത്.''എന്നെയും ഫഹദിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ല. ഞാനുമായി താരതമ്യം ചെയ്യുന്നത് ഫഹദിന് അപമാനമായിരിക്കും. ഞങ്ങള്‍ രണ്ടാളും രണ്ട് തരത്തിലുള്ള സിനിമകള്‍ ചെയ്യാനാഗ്രഹിക്കുന്നവരാണ്. ഞങ്ങളുടെ ഇഷ്ടങ്ങള്‍ വ്യത്യസ്തമാണ്. ''ഫർഹാൻ പറയുന്നു.
സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാറുണ്ടെങ്കിലും ഞങ്ങളുടെ സിനിമകളെ പറ്റി അധികം സംസാരമില്ല. ഫഹദിന്റെ സിനിമ എന്താണെന്ന് എനിക്കോ എന്റെ സിനിമയെക്കുറിച്ച് ഫഹദിനോ ധാരണ കാണില്ല. നേരത്തെ പറഞ്ഞതു പോലെ ഞങ്ങളുടെ ഇഷ്ടങ്ങള്‍ പലതാണ്. എന്നാല്‍ ഞാനും നസ്‌റിയയും ഇഷ്ടപ്പെടുന്ന സിനിമകള്‍ ഏതാണ്ട് ഒരുപോലെയാണ്. എല്ലാവരുമായും ഒരുപോലെ അടുപ്പമുള്ളയാളാണ് ഞാന്‍. ഫഹദിന് ഉമ്മയുമായാണ് കൂടുതല്‍ അടുപ്പമെന്ന് ഫര്‍ഹാന്‍ പറയുന്നു. ഡ്രസിങ് സ്റ്റൈലിലും പെരുമാറ്റത്തിലും ഫര്‍ഹാന്‍ വ്യത്യസ്ഥനാണ്. നസ്രിയയും കുട്ടികളിയുമായി തന്നെ ഫര്‍ഹാനൊപ്പമുണ്ട്. ചേട്ടത്തിയമ്മയാണെങ്കിലും ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്.
ലാലേട്ടനെ വലിയ ഇഷ്ടമാണ്. എത്ര അനായാസമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. കാണുമ്പോൾ നമുക്ക് തോന്നും ഇത്രയേ ഉള്ളോ അഭിനയം എന്ന്. ആർക്കും അഭിനയിക്കാമല്ലോ എന്ന്. പക്ഷെ ഒന്നു കണ്ണാടിയുടെ മുന്നിൽ പോയി ചെയ്തു നോക്കുമ്പോൾ അറിയാം എത്ര ബദ്ധിമുട്ടാണെന്ന്.
വ്യക്തിപരമായി എനിക്ക് മമ്മൂക്കയുമായാണ് കൂടുതൽ അടുപ്പം. മമ്മൂക്കയ്ക്ക് എന്നെ വലിയ കാര്യമാണ്. എപ്പോൾ കണ്ടാലും വിളിച്ച് അടുത്തിരുത്തി ഒരുപാട് സംസാരിക്കും, ഉപദേശിക്കും. രസമാണ് മമ്മൂക്കയോട് മിണ്ടാൻ. ക്യാരക്ടർ റോൾസ് ചെയ്യുന്ന ഒരുപാട് നടന്മാരെ ഇഷ്ടമാണ്. സായികുമാർ, തിലകൻ സിദ്ദിഖ് ഇവരെയൊക്കെ ഇഷ്ടമാണെന്നും ഫർഹാൻ കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha
























