അപ്രതീക്ഷിത കാരണങ്ങള്‍; 'പുലിമുരുകന്‍ 3ഡി' ഇന്നില്ല

തരംഗം തീര്‍ത്ത മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം 'പുലിമുരുകന്റെ' 3ഡി പതിപ്പ് ഇന്ന് തീയേറ്ററുകളിലേക്കില്ല. ചിത്രം ഇന്ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. ചില മലയാളപത്രങ്ങളില്‍ ഫുള്‍പേജ് പരസ്യവുമായാണ് ഇന്ന് റിലീസ് വിവരം അറിയിച്ചിരുന്നത്. കേരളത്തില്‍ 59 സ്‌ക്രീനുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുമെന്നാണ് അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ അപ്രതീക്ഷിത സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.
സാറ്റലൈറ്റ് പ്രൊജക്ഷന്‍ കമ്പനി ക്യൂബ് വഴിയാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ചിത്രം ക്യൂബിന്റെ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍ 3ഡി ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം അപ്‌ലോഡ് ചെയ്തപ്പോള്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നും അത് വൈകിമാത്രമാണ് കണ്ടെത്താനായതെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം സൗത്ത്‌ലൈവിനോട് പറഞ്ഞു.
രാത്രി വൈകിയാണ് ഞങ്ങള്‍ ക്യൂബില്‍ അപ്‌ലോഡ് ചെയ്തതിന് ശേഷമുള്ള പ്രിവ്യൂ കണ്ടത്. രാത്രി 12.30 കഴിഞ്ഞ്. പക്ഷേ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു അതില്‍. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാവുന്ന വിധത്തിലായിരുന്നില്ല അത്. രാത്രി വൈകിയതിനാല്‍ പത്രങ്ങളില്‍ നല്‍കിയിരുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാനുമായില്ല. പക്ഷേ ഇപ്പോള്‍ തകരാറുകളെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ചിത്രം നാളെ തീയേറ്ററുകളിലെത്തും. മിക്കവാറും ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നതിലും അധികം തീയേറ്ററുകളില്‍ നാളെ ചിത്രമെത്തും.
https://www.facebook.com/Malayalivartha
























