'അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല'; മണിയെ പരിഹസിച്ചയാളോട് അനുമോളുടെ മറുപടി

വായടപ്പിക്കുന്ന മറുപടി. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി വീണ്ടും അഭിനയിക്കാനെത്തുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം മണി അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് ഉടലാഴം. ഉണ്ണികൃഷ്ണന്‍ ആവളയാണ് സംവിധാനം ചെയ്യുന്നത്.
അനുമോള്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്ററിന്റെ താഴെ മണിയെ പരിഹസിച്ചെഴുതിയ ആള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല എന്നായിരുന്നു അനുമോളുടെ മറുപടി. വര്‍ണവിവേചനം നടത്തിയയാള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി അര്‍ഹിക്കുന്നത് തന്നെ എന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha
























