മീനൂട്ടിയും അച്ഛനെ കയ്യൊഴിയുകയാണോ..? അഛൻ വിളിച്ചിട്ടും മീനാക്ഷി ഫോണെടുത്തില്ല! മൗനവ്രതത്തിൽ ദിലീപ്

ജയിലിൽ നിന്നും ഫോണിൽ വിളിച്ച അച്ഛനോട് സംസാരിക്കാൻ തയ്യാറാകാതെ മീനാക്ഷി. ദിലീപ് ജയിലായി 12 ദിവസങ്ങൾ പിന്നിട്ടിട്ടും കാണാൻ പോലും എത്താതിരുന്നതിനെ തുടർന്നാണ് ജയിലിലെ കോയിൻ ഫോണിൽ ദിലീപ് മീനാക്ഷിയെ വിളിച്ചത്. ഇതിനുള്ള പണം കഴിഞ്ഞ ദിവസം ജയിലിലെത്തിയ ദിലീപിന്‍റെ സഹോദരൻ അനൂപ് മണിയോർഡറായി അയച്ചു കൊടുത്തിരുന്നു.
ജയിലിൽ അത്യാവശ്യകാര്യത്തിന് വീട്ടുകാരെയോ അഭിഭാഷകനെയോ വിളിക്കാൻ തടവ് പുള്ളികൾക്ക് അനുവാദമുണ്ട്. എന്നാൽ സംസാരം ജയിലറുടെയോ അല്ലെങ്കിൽ ജയിലർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്‍റെയോ അറിവോടെയും കേൾവിയോടെയും ആയിരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ദിലീപ് വിളിച്ചതും സംസാരിച്ചതും സഹോദരൻ അനൂപിനോടും മറ്റു ചില സുഹൃത്തുക്കളോടും മാത്രമായിരുന്നു. സംസാരങ്ങളിൽ ഏറെയും കേസുകളെ കുറിച്ചുള്ള വിവരങ്ങളും. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ദിലീപ് അസ്വസ്ഥനായിരുന്നുവെന്നാണ് ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ.
തിങ്കളാഴ്ച്ച ഹൈക്കോടതി ജാമ്യ ഹർജിയിൽ വിധി പറയാനിരിക്കെ പ്രതീക്ഷവേണ്ടെന്നാണ് നിയമ വിദഗ്ദരിൽ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെ വന്നാൽ ഇനിയും രണ്ടാഴ്ച്ചയോളം ജയിലിൽ തുടരേണ്ടി വരും. ഇതിനിടെ പുതിയ കേസുകൾ ചാർജ് ചെയ്താൽ ജയിൽ വാസം ഇനിയും ദീർഘിപ്പിക്കാനും സാധ്യതയുണ്ട്.
ഇതോടെയാണ് ദിലീപ് മകളെ വിളിക്കാൻ ഒരു ശ്രമം നടത്തിയത്. എന്നാൽ അഛനോട് സംസാരിക്കാൻ മകൾ കൂട്ടാക്കിയില്ലത്രേ. പിന്നീട് സംസാരിക്കാമെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനു ശേഷം താരം ജയിലിൽ ആരോടും സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha
























