സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവും മോഹന്‍ലാലും ഇന്നസെന്റും

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മഞ്ജുവാര്യരും മോഹന്‍ലാലും ജോഡികളാകുന്നു. ഇന്നസെന്റ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. രഞ്ജന്‍ പ്രമോദാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തെ മഞ്ജുവാര്യര്‍ അഭിനയിക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം സ്ഥിരീകരിച്ചത്. മനസിനക്കരയ്ക്ക് ശേഷം രഞ്ജന്‍പ്രമോദും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അച്ചുവിന്റെ അമ്മ എന്ന ചിത്രവും ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നതാണ്. സമ്മര്‍ ഇന്‍ ബത്‌ലേഹേമിനു ശേഷം മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രഞ്ജന്‍പ്രമോദ് ആദ്യം എഴുതിയ കഥ വേണ്ടത്ര ശരിയാവാത്തതിനാല്‍ സത്യന്‍ അന്തിക്കാടും രഞ്ജന്‍ പ്രമോദും ഒരു മാസത്തെ ഇടവേള എടുത്തിരുന്നു. അതിനു ശേഷമാണ് പുതിയ കഥയുമായി കഴിഞ്ഞ മാസം പ്രമോദ് വീണ്ടും എത്തിയത്. കഥ കേട്ട് ത്രില്ലടിച്ച സംവിധായകന്‍ അന്തിക്കാട്ടെ വീട്ടില്‍ നിന്ന് ഒരു മാസമായി മാറി താമസിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സഹായിയായ മകന്‍ അഖില്‍ പോലും മകനെ കാണാന്‍ പോകുന്നില്ല. ക്രിസ്തുമസിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്‌നേഹവീട് തുടങ്ങിയ ചിത്രങ്ങള്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha