പെരുച്ചാഴി കോമഡി ത്രില്ലര്‍

തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മോഹന്‍ലാലിന്റെ പെരുച്ചാഴി ഓണാഘോഷം തുടങ്ങി. മോഹന്‍ലാലിന്റെ നര്‍മഭാവങ്ങളെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും വിധം സമന്വയിപ്പിച്ചാണ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ തന്ത്രശാലിയായ ഒരു യുവ രാഷ്ട്രീയ നേതാവിനെ അമേരിക്കയിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ അയയ്ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് പെരുച്ചാഴി. മോഹന്‍ലാലിന്റെ മാനറിസങ്ങളും ഡയലോഗ് പ്രസന്റേഷനുമാണ് കയ്യടിനേടുന്നത്.
ലോകത്തെല്ലായിടത്തും ഉള്ള രാഷ്ട്രീയക്കാര്‍ ഫ്രോഡ് തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പില്‍ മെനയുകയും അവ ചിലപ്പോള്‍ പാളുകയും മറ്റ് ചിലപ്പോള്‍ വിജയിക്കുകയും ചെയ്യുന്നു. അങ്ങനെ മാറി മാറി ഫ്രോഡ് കളിക്കുകയും ചിലപ്പോള്‍ കൂട്ടത്തിലുള്ളവര്‍ ഒറ്റുകാരാവുകയും ചെയ്യുന്നു. അവര്‍ക്ക് ചിലപ്പോള്‍ അപ്രതീക്ഷിതമായി വലിയ തിരിച്ചടി ലഭിക്കും. അതാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിന്റെ പല സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയും അതിലെ കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് പെരുച്ചാഴി സഞ്ചരിക്കുന്നത്. ഇത് മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ബോധപൂര്‍വം ചെയ്തതാണ്. പക്ഷെ, അത് ബോറടിപ്പിക്കുന്നേയില്ല.
ബാബുരാജും അജുവര്‍ഗീസും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോണ്‍ കെറി എന്ന വെളളക്കാരനും എല്ലാം മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഭാഷണങ്ങളേക്കാള്‍ സിറ്റുവേഷനുകള്‍ക്കും എക്‌സ്പ്രഷനുകള്‍ക്കുമാണ് തിയറ്ററില്‍ കയ്യടി. വരും ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടുമെന്ന് ഉറപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha