മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മുന്നറിയിപ്പിന്റെ തിരക്കഥാകൃത്ത് ആര്‍. ഉണ്ണിയും ഇവര്‍ക്കൊപ്പമുണ്ട്. ഉണ്ണിയുടെ ലീലയെ ആസ്പദമാക്കി അതേ പേരില്‍ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം തുടങ്ങും. കോട്ടയത്തുള്ള ഒരു അച്ചായന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യം മോഹന്‍ലാലിനെ നായകനാക്കി ഈ പ്രോജക്ട് അനൗണ്‍സ് ചെയതെങ്കിലും പിന്നീട് മമ്മൂട്ടിയെ കാസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയപ്പന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും താരങ്ങളെയും തീരുമാനിച്ചിട്ടില്ല. പുതുമുഖ നടിയായിരിക്കും ലീലയുടെ വേഷം ചെയ്യുക. രഞ്ജിത്തും മമ്മൂട്ടിയും അവസാനം ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടി പരാജയമായിരുന്നു. എന്നാല്‍ പാലേരിമാണിക്യം നിരവധി പുരസ്‌കാരങ്ങള്‍ നേടി. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് ആക്ഷേപഹാസ്യമായിരുന്നു. കയ്യൊപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നീലഗിരി, വല്യേട്ടന്‍ തുടങ്ങി നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ക്ക് രഞ്ജിത്ത് തിരക്കഥ എഴുതിയിട്ടുണ്ട്.
ദുല്‍ഖറിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ഞാന്‍ ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. സി.കെ മാധവന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമ ഉടനുണ്ടാകും. പൃഥ്വിരാജാണ് നായകന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha