പൃഥ്വിരാജിന്റെ തസ്‌കരാ ത്രില്ലര്‍

പൃഥ്വിരാജിന്റെ സപ്തമശ്രീ തസ്‌കരാ കിടിലന്‍ ത്രില്ലര്‍. ക്‌ളൈമാക്‌സും ആന്റി ക്‌ളൈമാക്‌സും എല്ലാം ഗംഭീരം. ഒരു ത്രില്ലിംഗ് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകയും ചിത്രത്തിലുണ്ട്. ഓണത്തിന് ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ഒന്നാമനും അത് തന്നെ. സാഹചര്യങ്ങള്‍ കൊണ്ട് ജയിലായ ഏഴ് പേര്‍. അവരില്‍ രണ്ട് പേരുടെ ജീവിതം നശിപ്പിച്ചത് പയസ് എന്ന കൗണ്‍സിലറായിരുന്നു. ജയില്‍വെച്ച് സൗഹൃദത്തിലാകുന്ന ഏഴ് പേരും പുറത്തിറങ്ങി പയസിന്റെ കള്ളപ്പണം കവരുന്നതാണ് തസ്‌കരാ.
പൃഥ്വിരാജ് ഇതുവരെ ചെയ്യാത്ത കഥാപാത്രവും കഥാ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലേത്. മിണ്ടാപൂച്ച കലം ഉടയ്ക്കുന്ന പോല പൃഥ്വിരാജിന്റെ ഉണ്ണികൃഷ്ണ്‍ പതുങ്ങിയിരുന്ന് കയ്യടിനേടുന്നു. ആസിഫ് അലി, നെടുമുടി വേണു, കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ തുടങ്ങിയവര്‍ തിയറ്ററില്‍ ചിരി പടര്‍ത്തുന്നു. സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയുടെ പാതിരിവേഷവും കലക്കിയിട്ടുണ്ട്. ജോയി തോമസിന്റെ പയസ് എന്ന കഥാപാത്രമാണ് കൃഷ്ണനുണ്ണിയുടെ ഭാര്യ മരിക്കാന്‍ കാരണക്കാരന്‍. അതേ പയസ് തന്നെയാണ് നെടുമുടി വേണുവിന്റെ ചിട്ടിക്കമ്പനി തകര്‍ത്തതും. അങ്ങനെ പയസിന്റെ കള്ളപ്പണം തേടി ഏഴ് പേരും യാത്രതുടരുന്നു.
രസകരമായ സംഭാഷണങ്ങളും സിറ്റുവേഷന്‍സും ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സെവന്‍ത് ഡേ പോലെ ഈ ചിത്രവും വിജയമാകും. അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന സംവിധായകന്‍ രണ്ടാമത്തെ ചിത്രത്തിലൂടെയും വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha