ചാക്കോച്ചനും റിമയും പിന്നെ ശ്രീനിവാസനും

ശ്രീനിവാസനും കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും ഒന്നിക്കുന്നു. സന്തോഷ് വിശ്വനാഥന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് മൂവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഴകിയ രാവണനില്‍ ശ്രിനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നുണ്ട്. അംബുജാക്ഷന്‍ എഴുതിയ നോവലാണ് ചിറകൊടിഞ്ഞ കിനാവുകള്‍. മൂന്ന് താരങ്ങളും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.
നഗര വാരിധി തന്‍ നടുവില്‍ എന്ന ചിത്രത്തിന്റെ തെരക്കിലാണ് ശ്രീനിവാസന്‍. അതിന് ശേഷം നവംബറോടെ ചിത്രം തുടങ്ങും. ശ്രീനിവാസന്റെ നിര്‍ദ്ദേശങ്ങളോടെയാണ് തിരക്കഥ എഴുതുന്നത്. റിമ നല്ല ആര്‍ട്ടിസ്റ്റാണെങ്കിലും ഇതുവരെ കോമഡി വേഷങ്ങള്‍ ചെയ്തിട്ടില്ല. റിമയ്ക്ക് അതിന് കഴുയുമെന്ന് സംവിധായകന്‍ പറഞ്ഞു. ചാക്കോച്ചന്‍ മുഴുനീള കോമഡി വേഷം ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ചിറകൊടിഞ്ഞ കിനാവുകളില്‍ അത് കാണാം.
വിവാഹ ശേഷം റിമ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. മുന്നറിയിപ്പിലാണ് ആദ്യം അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല. ശ്രീനിവാസനും ചാക്കോച്ചനും നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക പോലെ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha